എംടി എന്ന അനുഭവത്തിന്‍റെ കനമുള്ള ഓര്‍മകളിലാണ് കലാ–സാംസ്കാരിക ലോകം. എഴുത്തിലൂടെയും സിനിമയിലൂടെയും തങ്ങളുടെയും ലോകം വിശാലമാക്കിയ എംടിയെകുറിച്ച് പ്രമുഖര്‍ അനുസ്മരിക്കുന്നു.
വിട പറയാന്‍ മനസ്സില്ല സാറേ, ക്ഷമിക്കണം.... എംടിക്ക്, വാക്കുകളില്‍ കമല്‍ഹാസന്റെ അന്ത്യാഞ്ജലി. . എം.ടി യുടെ ഹൃദത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി. ഓര്‍മകളേറെയെന്നും ഇപ്പോള്‍ മനസ് ശൂന്യമെന്നും മമ്മൂട്ടി സദയവും താഴ്വാരവും പഞ്ചാഗ്നിയും ഹൃദയത്തിലേറ്റുവാങ്ങിയ മോഹന്‍ലാലിന് വിയോഗം ഉള്‍ക്കൊള്ളാനായില്ല. എം.ടിയുടെ ലോകം വിശാലവും വിയോഗം നികത്താനാകാത്തതുമാണെന്ന് ടി. പദ്മനാഭന്‍. എം.ടിയുടെ ലോകം കാലത്തിന്‍റെ കഠിനപരീക്ഷണങ്ങളെ അതിജീവിച്ച് നിലനില്‍ക്കുമെന്ന് എം.കെ.സാനു നഖക്ഷതങ്ങളും സര്‍ഗവും പരിണയവും സമ്മാനിച്ച ഗുരുവിന് വിനീതിന്റെ പ്രണാമം. പേരിനൊപ്പം കുട്ട്യേടത്തി ചേര്‍ത്ത വാസുവേട്ടനെ ഓര്‍ത്ത് വിലാസിനി വിതുമ്പി.