കടപ്പാട്; നെറ്റ്ഫ്ലിക്സ്, ഇന്‍സ്റ്റഗ്രാം

TOPICS COVERED

വിഘ്നേശ് ശിവനുമായുള്ള വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷമായെങ്കിലും തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ വിവാഹദൃശ്യങ്ങള്‍ ഇതുവരെയും പുറത്തുവന്നിരുന്നില്ല. വിവാഹദൃശ്യങ്ങളുടെ എക്സ്ക്ലുസീവ് ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് നയന്‍താരയുടെ വിവാഹദൃശ്യങ്ങളടക്കമുള്ള ഡോക്യുമെന്‍ററി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. 

സംവിധായകരും സഹപ്രവര്‍ത്തകരും മുതിര്‍ന്ന താരങ്ങളുമുള്‍പ്പെടെ നയന്‍താരയെന്ന വ്യക്തിയെക്കുറിച്ചും താരവുമായി അവര്‍ക്കുള്ള ബന്ധത്തെക്കുറിച്ചും ട്രെയിലറില്‍ സംസാരിക്കുന്നുണ്ട്. നയൻതാര–ബിയോണ്ട് ദ ഫെയറി ടെയില്‍ എന്നു പേരിട്ട ഡോക്യുമെന്‍ററി ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നടി നയൻതാരയുടെ ജിവിതവും കരിയറും പറയുന്നതായിരിക്കും ഒടിടി ഡോക്യുമെന്‍ററി. 

ഒത്തിരി വിവാദങ്ങളും നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്, എന്നാല്‍ അതിലൊന്നും പ്രതികരിക്കാന്‍ താരം ഇതേവരെയും തയ്യാറായിട്ടില്ല. ഈ ഡോക്യുമെന്‍ററിയില്‍ തനിക്കുനേരെ വന്നിട്ടുള്ള എല്ലാ വിവാദങ്ങളിലും താരത്തിനു പറയാനുള്ളത് കേള്‍ക്കാം എന്നാണ് സൂചന. അതുപോലെ തന്നെ ട്രെയിലറില്‍ ഏറ്റവും ശ്രദ്ധേയമായിട്ടുള്ള കാര്യം നയന്‍താരയുടെ അമ്മയുടെ വാക്കുകളാണ്.  

എനിക്കറിയാം എന്‍റെ മോളെ, ദൈവത്തിനു ശേഷം എനിക്കാണ് അവളെ അറിയാവുന്നത് എന്നാണ് അമ്മ ട്രെയിലറില്‍ പറയുന്നത്. തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരത്തിന്‍റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചിട്ടുള്ളത്. അതുപോലെ തന്നെ സയന്‍സിന്‍റെ ഡോക്യുമെന്‍ററിയും ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. 

Nayanthara documentary trailer released:

Nayanthara documentary trailer released two years after being declared. Directors, Colleagues,family speaks about her,which is including in the trailer.