TOPICS COVERED

പ്രേക്ഷകരില്‍ ആകാംഷയോടെ കാത്തിരുന്ന 'ഹെര്‍'ന്‍റെ ട്രെയിലര്‍  പുറത്തിറങ്ങി. ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോൾ ജോസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഉര്‍വശിയുടെ അഭിനയ പാടവം ട്രെയിലറില്‍ പ്രകടമാണ്. ലിജിന്‍ ജോസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ഫ്രൈഡേ, ലോ പോയിന്‍റ് എന്നീ സിനിമകൾക്കു ശേഷം ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെര്‍.അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.  നവംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്യുക. 

ഉര്‍വശിക്കൊപ്പം മലയാളത്തിലെ യുവതാരങ്ങള്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. പ്രതാപ് പോത്തന്‍ അവസാനമായി വേഷമിട്ട ചിത്രം കൂടിയാണ് ഹെര്‍.മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. തിയറ്റര്‍ റിലീസ് ഇല്ലാത്ത ചിത്രത്തിന്‍റെ വേള്‍ഡ് ഡിജിറ്റല്‍ പ്രീമിയര്‍ നവംബര്‍ 29 മുതല്‍ മനോരമ മാക്സിലൂടെ മാത്രമായിരിക്കും ലഭ്യമാകുക. മനോരമ മാക്സിന്‍റെയും താരങ്ങളുടെയും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

എ.ടി സ്റ്റുഡിയോസിന്‍റെ ബാനറിൽ അനീഷ് എം തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് അൻവർ അലിയും, ജോഷി പടമാടനും, അർച്ചന വാസുദേവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹകൻ - ചന്ദ്രു സെൽവരാജ്, എഡിറ്റർ - കിരൺ ദാസ്, കലാസംവിധാനം - ഹംസ വള്ളിത്തോട്, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ് - റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, സൗണ്ട് മിക്സ്‌ - എം ആർ - രാജാകൃഷ്ണൻ, കളറിസ്റ്റ് -ലിജു പ്രഭാകർ, വി.എഫ്.എക്സ് - എഗ്ഗ് വൈറ്റ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര, പി ആർ ഓ - വാഴൂർ ജോസ്, കാസ്റ്റിംഗ് & കമ്മ്യൂണിക്കേഷൻ - ടോക്കറ്റിവ്, മീഡിയ പ്ലാനിങ്ങ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ, പ്രോജെക്ട് ഡിസൈനർ - ജിനു വി നാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് - വൈശാഖ് സി വടക്കെവീട്, ടൈറ്റിൽ ഡിസൈൻ - ജയറാം രാമചന്ദ്രൻ, പോസ്റ്റർ ഡിസൈൻ - ആന്‍റണി സ്റ്റീഫൻ.

The much anticipated trailer of 'Her' has been released: