pushpa-the-rule-ott

TOPICS COVERED

തിയേറ്ററുകളില്‍ കാട്ടുതീയാവുകയാണ് പുഷ്​പ 2 ദി റൂള്‍. 2021ല്‍ റിലീസ് ചെയ്​ത പുഷ്​പ ദി റൈസിന്‍റെ തുടര്‍ച്ചയായെത്തിയ  ചിത്രം ഒന്നാം ഭാഗത്തേതിനേക്കാള്‍ ഇരട്ടിയിലധികം ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. റിലീസ് ചെയ്​ത് ഒരു മാസം തികയുന്നതിനുമുമ്പ് തന്നെ ചിത്രത്തിന്‍റെ ഒടിടി റിലീസ്  സംബന്ധിച്ച് പല ഊഹോപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്‍റെ ഒടിടി റിലീസില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്​സ്. 56 ദിവസം കഴിയാതെ ചിത്രം ഒരു ഒടിടി പ്ലാറ്റ്ഫോമിലും എത്തില്ല എന്ന് എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അവര്‍ കുറിച്ചു. 

മൈത്രി മൂവി മേക്കേഴ്​സിന്‍റെഎക്സ് കുറിപ്പ് ഇങ്ങിനെ, 'പുഷ്​പ 2 ദി റൂളിന്‍റെ ഒടിടി റിലീസിനെ പറ്റിയുള്ള ഊഹോപോഹങ്ങള്‍ പരക്കുന്നുണ്ട്. ഈ അവധിക്കാല സീസണില്‍ പുഷ്​പ ബിഗ് സ്ക്രീനില്‍ തന്നെ ആസ്വദിക്കൂ. 56 ദിവസത്തിനുള്ളില്‍ സിനിമ ഒടിടിയില്‍ എത്തില്ല. ഇത് കാട്ടൂതീയായ പുഷ്​പ, ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാത്രം,'

കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് പുഷ്​പ 2 ദി റൂള്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ ഹിന്ദി, തമിഴ്​, കന്നഡ, മലയാളം ബെംഗാളി എന്നീ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം ചെയ്​ത് റിലീസ് ചെയ്​തിരുന്നു. 1000 കോടിയിലധികം നേടിയ പുഷ്​പ 2 ഇതിനോടകം തന്നെ ആര്‍ആര്‍ആര്‍, കെജിഎഫ് 2, കല്‍ക്കി 2898 എഡി, ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങളെ കളക്ഷനില്‍ പിന്നിലാക്കിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്​ത ചിത്രത്തില്‍ രശ്​മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. 

ENGLISH SUMMARY:

producers make a clear about the ott relase of Pushpa 2 the rule ott relese date