മകൾ വിസ്മയയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. ജീവിതത്തിൽ എന്നും സന്തോഷവും ചിരിയും നിറയട്ടെ എന്നായിരുന്നു മകളുടെ ചിത്രം പങ്കുവച്ച് ലാൽ കുറിച്ചത്. മോഹൻലാൽ ചിത്രം എമ്പുരാന്റെ റിലീസ് ദിനത്തിൽ തന്നെ മകളുടെ ജന്മദിനം വന്നത് കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മോഹൻലാലിന്റെ വാക്കുകൾ.
‘ജന്മദിനാശംസകൾ, മായക്കുട്ടി, ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങളിലേക്ക് അടുപ്പിക്കട്ടെ! ജീവിതം സന്തോഷവും ചിരിയും നിറയട്ടെ, നിന്നെ ഓർത്ത് ഈ അച്ഛൻ എന്നും അഭിമാനിക്കുന്നു. എപ്പോഴും സ്നേഹിക്കുന്നു.
മോഹൻലാലിന്റെ ഹൃദയസ്പർശിയായ ജന്മദിനാശംസ ആരാധകർക്കിടയിൽ ചർച്ചയാണ്. നിരവധി പേർ മായയ്ക്ക് പിറന്നാൾ ആശംസകളുമായെത്തി. മോഹൻലാലിന്റെ കരിയറിലെ തന്നെ വമ്പൻ സിനിമയായ എമ്പുരാന്റെ റിലീസ് ദിനം മകളുടെ ജന്മദിനം കൂടിയായത് ഏറെ സ്പെഷൽ ആണന്ന് ആരാധകർ കുറിച്ചു.