ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന് മുന്നേറ്റം

ഫ്രാന്‍സ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് മുന്നേറ്റം.ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന തീവ്രവലതുപക്ഷമായ നാഷണല്‍ റാലി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇമ്രാനുവല്‍ മക്രോയുടെ മിതവാദി സഖ്യം  രണ്ടാമതാണ്.  ആര്‍ക്കും കേവലഭൂരിപക്ഷം കിട്ടാത്തതിനാല്‍ തൂക്കുസഭയ്ക്കാണ് സാധ്യത.  

577 അംഗ നാഷനല്‍ അസംബ്ലിയില്‍ അധികാരത്തിലെത്താന്‍  289 സീറ്റാണ് േവണ്ടത്. സഖ്യസമവാക്യങ്ങള്‍ മാറിമറിയാനുള്ള സാധ്യത നിലനില്‍ക്കെ സര്‍ക്കാര്‍ രൂപീകരണം ബുദ്ധിമുട്ടേറിയതാകും. തൂക്കുസഭയിലേക്ക് കാര്യങ്ങള്‍ നീണ്ടതോടെ രാജ്യാന്തര വിപണിയില്‍ യൂറോ തകര്‍ച്ച നേരിട്ടു. 

എക്സിറ്റ് പോള്‍ ഫലങ്ങളും ഇടതുമുന്നേറ്റമാണ്  പ്രവചിച്ചത്.  ഇടതുപക്ഷത്തിന് 172 മുതല്‍ 192  വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. തീവ്ര വലതുപക്ഷമായ നാഷനല്‍ റാലി സഖ്യത്തെ  മൂന്നാം സ്ഥാനത്താക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ മിതവാദി സഖ്യം രണ്ടാം സ്ഥാനത്തെത്തുമെന്നും  എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. 

French election left coalition wing leads in exitpolls:

Progress for the left alliance in the French parliamentary elections. National Rally, the far-right party that was leading in the first phase of the elections, was relegated to the third place. Imranuel Makro's moderate coalition is second. A hung assembly is likely as no one will get an absolute majority.