russia-to-discharge-all-ind

റഷ്യന്‍ ആര്‍മിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ തിരിച്ചയച്ചേക്കും. മോദി–പുടിന്‍ ചര്‍ച്ചയില്‍ ധാരണയായെന്ന് സൂചന. നാല്‍പതോളം പേരാണ്  മനുഷ്യക്കടത്തിന് ഇരയായി റഷ്യയില്‍ കുടുങ്ങിയത് . അതിനിടെ, ഇന്ത്യ റഷ്യയുമായി അടുക്കുന്നതില്‍  ആശങ്ക അറിയിച്ച് അമേരിക്ക. യുക്രെയ്ന്‍–റഷ്യ പ്രശ്നപരിഹാരം യു.എന്‍.ചട്ടങ്ങള്‍ പാലിച്ചാകണമെന്നും യു.എസ്.

 

ഇന്നലെ മോസ്കോ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. റഷ്യന്‍ പ്രസിഡന്റ് സ്വകാര്യ അത്താഴവിരുന്നും മോദിക്കായി ഒരുക്കി. മോസ്കോ വിമാനത്തവളത്തില്‍ ഇറങ്ങിയ മോദിയെ സ്വീകരിച്ചത് റഷ്യന്‍ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാണ്‌ടുറോവ്. പിന്നാലെ ഗാര്‍ഡ് ഓഫ് ഓണര്‍. താമസ സ്ഥലത്തേക്ക് ഉപപ്രധാനമന്ത്രിയും ഒരേ വാഹനത്തില്‍ മോദിയെ അനുഗമിച്ചു. വിവിധ കലാരൂപങ്ങളും ഹിന്ദി ഗാനങ്ങളുമായി ഇന്ത്യന്‍ സമൂഹവും റഷ്യന്‍ കാലാകാരന്‍മാരും ഹോട്ടലില്‍ സ്വീകരിച്ചു. കാത്തുനിന്ന ഇന്ത്യക്കാര്‍ക്കുനേരെ കൈവീശികാണിച്ചും കുശലം പറഞ്ഞും മോദി. വൈകിട്ട് വ്‌ലാഡിമിര്‍ പുട്ടിന്റെ കൊട്ടാരത്തില്‍ സ്വകാര്യ വിരുന്ന്. മോദിയെ ആലിംഗനം ചെയ്താണ് പുട്ടിന്‍ സ്വീകരിച്ചത്. വിരുന്നിന് ശേഷം ഇരുവരും അല്‍പസമയം സൗഹൃദ സംഭാഷണവും നടത്തി. 

ENGLISH SUMMARY:

Russia to discharge all Indians recruited in Russian Army after PM Modi raises matter with Putin