ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ് നയിക്കും. സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസിനെ രാഷ്ട്രപതി നിയമിച്ചു. സർക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തീരുമാനിക്കും. ഗ്രാമീണ ബാങ്ക് സ്ഥാപകനാ യൂനുസിന് 2006 ൽ നൊബേൽ സമ്മാനം ലഭിച്ചിരുന്നു. പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാർഥി സംഘടനകളുടെ കൂടി താൽപര്യം പരിഗണിച്ചാണ് നിയമനം. പാരിസിൽ നിന്ന് യൂനുസ് വൈകാതെ ധാക്കയിൽ എത്തും. ഇന്ത്യ അതിര്‍ത്തിയില്‍ ജാഗ്രത തുടരുകയാണ്. ബി.എസ്.എഫ്. മേധാവി ബംഗാള്‍ അതിര്‍ത്തിയില്‍ തുടരുന്നുണ്ട്. അതിര്‍ത്തി ജില്ലകളില്‍ കനത്ത ജാഗ്രതാനിര്‍ദേശമുണ്ട്.  ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്മ വായ്പ–നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്.

ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്നു രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏതാനും ദിവസം കൂടി ഇന്ത്യയിൽ തുടരും. ലണ്ടനിലേക്കുള്ള തുടർയാത്രയ്ക്കു ചില തടസ്സങ്ങൾ നേരിട്ടതാണു കാരണം. ബംഗ്ലദേശിലെ കേസുകളിൽ നിന്നുള്ള സുരക്ഷ ഉറപ്പു നൽകാൻ ബ്രിട്ടൻ തയാറായില്ല എന്നാണു സൂചന. അതീവ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോൾ.

ENGLISH SUMMARY:

Muhammad Yunus will lead the interim government in Bangladesh