TOPICS COVERED

മാധ്യമപ്രവർത്തക ആർ.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ, നേരത്തെ ക്ലബ്ബ്.എഫ്.എമ്മിലും റെഡ് എഫ്.എമ്മിലും യു.എഫ്.എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. 

രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമയാണ് (അജിത് പ്രസാദ്) ഭർത്താവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്.  നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെന്റിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ENGLISH SUMMARY: