Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

യുഎഇയിൽ യുപിഐ പേയ്മെന്റ് സംവിധാനവുമായി ലുലു ഗ്രൂപ്പ്. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് തുടങ്ങിയ ഇന്ത്യ ഉൽസവിലാണ്   ലുലു സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും യുപിഐ  പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചത്.  

 

 വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ കഴിഞ്ഞ മാസമാണ് യുഎഇയിൽ യുപിഎ പേയ്മെന്റ് സംവിധാനം നടപ്പാക്കിയത്. റുപെ കാർഡ് ഉപയോഗിച്ചും  ജി-പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ പവേര്‍ഡ് ആപ്പ് ഉപയോഗിച്ചും പേയ്മെന്റുകൾ നടത്താം. ഇനി മുതൽ യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും  ഉപഭോക്താക്കള്‍ക്ക്  യുപിഐ പേയ്‌മെന്‍റ് സൗകര്യം ലഭിക്കുമെന്ന് ലഭ്യമാകുമെന്ന് ലുലു ഗ്രൂപ്പ് സിഇഓ സെയ്ഫീ രൂപാവാല അറിയിച്ചു. ഇന്ത്യൻ ഉൽപന്നങ്ങളും കലാസാംസ്കാരിക പരിപാടികളും കേന്ദ്രീകരിച്ച് ലുലു ഔട്ട്ലെറ്റുകളിൽ ആരംഭിച്ച ഇന്ത്യ ഉൽസവിലാണ് ഇന്ത്യക്കാർക്ക് ഏറെ ഉപകാരപ്രദമായ പ്രഖ്യാപനം. അബുദാബി അൽ വഹ്ദ മോളിൽ ഇന്ത്യൻ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥൻ എ. അമർനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു.  ലുലു ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.  

ENGLISH SUMMARY:

Lulu Group launches UPI payment system in UAE