സര്‍ക്കാര്‍ ഓഫീസുകളില്‍ ഷെയര്‍ ട്രേഡിങ് വിലക്കി നേപ്പാള്‍ സര്‍ക്കാര്‍. ഓഫീസ് സമയത്ത് ജോലിയില്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി കെപി ശര്‍മ ഒലി ആവശ്യപ്പെട്ടു. ഓഫീസ് സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ട്രേഡിങില്‍ ഏര്‍പ്പെടുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍ക്കാര്‍ ജോലി ചെയ്യേണ്ട സമയത്ത് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത് തെറ്റാണ്. ഇത് സര്‍ക്കാര്‍ ജോലിയെയും ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെയും ബാധിക്കുന്നതായി പരാതി ലഭിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മന്ത്രിമാരുടെ ഓഫീസിലും െസക്രട്ടേറിയേറ്റിലും പ്രദേശിക ഓഫീസിലും ഷെയര്‍ ട്രേഡിങ് സിസ്റ്റം ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇവ പരിശോധിക്കാന്‍ ടെക്നിക്കല്‍ ടീമിനെയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുമുണ്ട്.
നേപ്പാളിലെ ഏക സ്റ്റോക്ക് എക്സ്ചേഞ്ചാണ് നേപ്പാള്‍ സ്റ്റോക്ക് എക്സ്ചേഞ്ച്. ചൊവ്വാഴ്ച 13.09 പോയിന്‍റ് നഷ്ടത്തില്‍ 2646.03 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.