റിന്‍സന്‍ ജോസ്

റിന്‍സന്‍ ജോസ്

TOPICS COVERED

ലബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹത. നോര്‍വേ പൗരത്വമുള്ള  മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ നോര്‍ട്ട ഗ്ലോബല്‍ എന്ന കമ്പനിയാണ് സാമ്പത്തിക ഇടപാട് നടത്തിയത്. ബള്‍ഗേറിയയില്‍ റജിസ്റ്റര്‍ ചെയ്ത കമ്പനിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന് പിറ്റേന്നുമുതല്‍ റിന്‍സനെ കാണാതായെന്നാണ് സൂചന. കമ്പനി ഉടമ  റിന്‍സണ്‍ ജോസും ഭാര്യയും ഫോണ്‍ എടുക്കുന്നില്ലെന്ന് അമ്മാവന്‍ തങ്കച്ചന്‍ പറഞ്ഞു. റിന്‍സന്‍ തെറ്റ് ചെയ്യില്ലെന്ന് 100 ശതമാനം ഉറപ്പുണ്ട്. എന്തെങ്കിലും ചതിപ്രയോഗമാകാമെന്നും തങ്കച്ചന്‍ പറഞ്ഞു. .

 

അതേസമയം, തെക്കന്‍ ലബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. നൂറുകണക്കിന് റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ആക്രമണം യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രശ്നത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്ന് യു.എസ് വ്യക്തമാക്കി. 

ഇസ്രായേലും ഹിസ്ബുല്ലയും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ കടന്നാക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി ഇടപെടണമെന്ന് ലബനന്‍ പ്രധാനമന്ത്രി നജീബ് മികാത്തി ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാസമിതി ഇന്ന്  വിഷയം ചര്‍ച്ചചെയ്യും. ലബനനില്‍ വോക്കിടോക്കി, പേജര്‍ സ്ഫോടനങ്ങളില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 37ആയി. മൂവായിരത്തിലേറെപ്പേര്‍  പരുക്കേറ്റ്  ചികില്‍സയിലാണ്. 

ENGLISH SUMMARY:

Bulgaria to probe company links to pagers that exploded in lebanon