ശ്രീലങ്കയുടെ ആദ്യ മാര്‍ക്സിസ്റ്റ് പ്രസിഡന്റ് ആകാനൊരുങ്ങി അനുര കുമാര ദിസനായകെ. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 45 ശതമാനം വോട്ടുനേടി നാഷ്ണല്‍ പീപ്പിള്‍സ് പവര്‍ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ദിസനായകെ ലീഡ് ചെയ്യുന്നു. 29 ശതമാനം വോട്ടുനേടി പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ രണ്ടാം സ്ഥാനത്താണ്. താല്‍ക്കാലിക പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആദ്യറൗണ്ട് വോട്ടെണ്ണലില്‍ ആര്‍ക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കില്‍ റണ്‍ ഓഫിലേക്ക് നീങ്ങും. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ഥികള്‍ നേടുന്ന രണ്ടാം വോട്ട് ഈ ഘട്ടത്തില്‍ എണ്ണി വിജയിയെ തീരുമാനിക്കും. 2022 ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 75 ശതമാനത്തോളംപേര്‍ വോട്ടുചെയ്തു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയായിരുന്നു പ്രധാന തിരഞ്ഞെടുപ്പ് വിഷയം.