watch

TOPICS COVERED

54-ാമത് വാച്ച് ആൻഡ് ജ്വല്ലറി മേളയ്ക്ക് ഷാർജയിൽ തുടക്കം. സ്വർണത്തിലും വജ്രത്തിലും വെള്ളിയിലുമൊക്കെയായി ആഭരണങ്ങളും വൈവിധ്യമാർന്ന ശേഖരവുമായാണ് മേള തുടങ്ങിയത്. ആഢംബര വാച്ചുകളുടെ വലിയ കലക്ഷനും മേളയിലുണ്ട്.

പരമ്പരാഗത അറേബ്യൻ ആഭരണങ്ങളുടെ പ്രത്യേക ശേഖരം തന്നെ ഒട്ടുമിക്ക സ്റ്റാളുകളിൽ കാണാം നൂൽ കനത്തിലുള്ള മാലകളും ഒരു കിലോയിലേറെ ഭാരമുള്ള ആഭരണങ്ങളും ഇവിടെയുണ്ട്. ഏഴ് മുതൽ ഒൻപത് കിലോ വരെ ഭാരമുള്ള അലങ്കാരവസ്തുക്കളും മേളയിൽ കാണാം. ഇക്കാണുന്ന ഫാൽക്കണ് ഒൻപത്  കിലോയാണ് ഭാരം. സ്വർണവും വജ്രവും ചേർത്തുണ്ടാക്കിയ ആഢംബര വാച്ചുകളുടെ വൻ ശേഖരം തന്നെയുണ്ട് ഇവിടെ

ENGLISH SUMMARY:

Watch Jewellery middle east show 54th edition at Sharjah