TOPICS COVERED

ഇസ്രയേല്‍ പലസ്തീനില്‍ യുദ്ധം തുടങ്ങിയിട്ട് തിങ്കളാഴ്ച ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ വിവരം പുറത്തുവിട്ട് ഗാസ ആരോഗ്യമന്ത്രാലയം. 41,825 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് ഇതിലേറെയും. ആക്രമണങ്ങളിലും സ്ഫോടനങ്ങളിലും 96,910 പേര്‍ക്ക് പരുക്കേറ്റു. പലസ്തിനീലെ 70 ശതമാനം അടിസ്ഥാനസൗകര്യങ്ങളും തകര്‍ന്നടിഞ്ഞു. പതിനായിരങ്ങള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം തുടരുകയാണ്. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണവും അതിര്‍ത്തികടന്നുള്ള ആക്രമണവുമാണ് സുദീര്‍ഘമായ യുദ്ധത്തിന് വഴിവച്ചത്. സമാധാനം പുനസ്ഥാപിക്കാനുള്ള ഒരു ശ്രമവും ഇതുവരെ വിജയം കണ്ടില്ല. ഹമാസിനെ തുടച്ചുനീക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാകാതെ യുദ്ധം നിര്‍ത്തില്ലെന്നാണ് ഇസ്രയേലിന്‍റെ നിലപാട്. ഇനി എത്രകാലം, എത്ര നിരപരാധികള്‍ ഇല്ലാതായാല്‍ യുദ്ധം തീരുമെന്നാണ് മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

The government released the number of people killed in Palestine: