ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് മാസം പ്രായമുളള മകന്‍റെ ജീവന്‍ രക്ഷിക്കുന്നതിനിടെ അമ്മയ്ക്ക് ദാരുണാന്ത്യം. ഇന്‍ബര്‍ സെഗേവ് വിഗ്ഡര്‍ എന്ന 33 കാരിയാണ് മകനെ രക്ഷിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചത്. മകന് കവചമായി മാറിയ അമ്മ കണ്ണീരോര്‍മയായി എന്നാണ് ഇന്‍ബറിന്‍റെ മരണത്തെ കുറിച്ച് ഇസ്രയേല്‍ എക്സില്‍ കുറിച്ചത്. കുറിപ്പിനൊപ്പം മകനുമൊത്തുളള ഇന്‍ബറിന്‍റെ ചിത്രവും ഇസ്രയേല്‍ പങ്കുവച്ചു.
ഇന്‍ബറിന്‍റെ മരണത്തില്‍ ഇസ്രയേല്‍ പങ്കുവച്ച കുറിപ്പ്:
ചൊവ്വാഴ്ച ഇസ്രയേല്‍ നഗരമായ ടെല്‍ അവീവിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ജാഫ പ്രദേശത്തായിരുന്നു വെടിവെപ്പും കത്തിയാക്രമണവും ഉണ്ടായത്. ജനങ്ങള്‍ക്കിടയിലെത്തിയ അക്രമികള്‍ യാതൊരു പ്രകോപനവും കൂടാതെ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് അരി എന്ന തന്‍റെ ഒന്‍പത് മാസം പ്രായമുളള മകനെ വെടിവെപ്പില്‍ നിന്നും രക്ഷിക്കുന്നതിനിടെ അമ്മ ഇന്‍ബറിന് വെടിയേറ്റത്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് അക്രമികളെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു. ഇസ്രയേലിന് നേര്‍ക്കുള്ള ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തൊട്ടുമുന്‍പായിരുന്നു ഈ സംഭവം. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തു.