അടുത്ത 12 മാസത്തിനുള്ളില്‍ വിവിധ വായ്പാ കുടിശികകളിലായി തിരിച്ചടയ്ക്കാനുള്ളത് 3000 കോടിക്ക് മുകളിലെന്ന് പാക്കിസ്ഥന് സെന്‍ട്രല്‍ ബാങ്കിന്‍റെ വെളിപ്പെടുത്തല്‍. ഓഗസ്റ്റ് 2024 നും ജൂലൈ 2025നും ഇടയില്‍ തിരിച്ചടയ്‌ക്കേണ്ടത് സുപ്രധാന ലോണുകളാണ്. ഒരു സാമ്പത്തിക വര്‍ഷം രാജ്യം തിരിച്ചടക്കുന്ന റെക്കേര്‍ഡ് തുകയാണിത്. 3000 കോടിയില്‍ 300 കോടിക്ക് മുകളില്‍ പലിശയായാണ് രാജ്യം നല്‍കേണ്ടത്.
ഐഎംഎഫിന്‍റെ 7000 കോടിയുടെ എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (EFF), ഉപയോഗിച്ച് 37 മാസത്തെ ലോൺ തിരിച്ചടവ് സുരക്ഷിതമാണ്. എന്നാല്‍ വർദ്ധിച്ചുവരുന്ന തിരിച്ചടവുകള്‍ മൂലം വിദേശ കടം-ജിഡിപി അനുപാതം 20.2 ശതമാനമായി. പെരുകുന്ന കടം രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ അച്ചടക്കമില്ലായ്മയാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 2100 കോടി തിരിച്ചടിച്ച സ്ഥാനത്താണ് ഈ വര്‍ഷം 3000 കോടി അടക്കേണ്ടി വരുന്നത്. അടുത്തിടെ സൗദി അറേബ്യ, യുഎഇ, ഐഎംഎഫ് എന്നിവരില്‍ നിന്നെടുത്ത 6000 കോടി കടമാണ് ഈ വര്‍ഷത്തെ തിരിച്ചടവ് കുത്തനെ കൂട്ടിയത്.
Also Read; ഈ ആഴ്ചയിലെ പ്രധാനി ഹ്യുണ്ടായ് ഐപിഒ; അറിയാം പ്രധാനവിവരങ്ങൾ
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (ജൂലൈ 2024 മുതൽ ജൂൺ 2025 വരെ) പാക്കിസ്ഥാൻ്റെ മൊത്ത ബാഹ്യ ധനസഹായം 9 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 18.8 ബില്യൺ യുഎസ് ഡോളറായി. ഈ സാമ്പത്തിക വർഷത്തിൽ 3 ബില്യൺ ഡോളർ മുതൽ 4 ബില്യൺ യുഎസ് ഡോളർ വരെ പുതിയ വിദേശ വായ്പകൾ എടുക്കുമെന്നാണ് കരുതുന്നത്.
വായ്പ തിരിച്ചടവ് പാക്കിസ്ഥന്‍റെ സമ്പത്ത് വ്യവസ്ഥയില്‍ ശ്രീലങ്കക്ക് ഉണ്ടായത് പോലുള്ള തകര്‍ച്ച തത്കാലം ഉണ്ടാക്കില്ല. എന്നാല്‍ ഇനിയും വായ്പകള്‍ വാരിക്കൂട്ടിയാല്‍ രാജ്യത്തിന്‍റെ അവസ്ഥ പരുങ്ങലിലാകും.
Also Read; പാര്‍ലറില്‍ മസാജ്; നാലുവയസുകാരന്‍റെ വിരല്‍ മുറിച്ചുമാറ്റി
രാജ്യത്തെ ആഭ്യന്തര ചെലവ് കുറച്ച് വിദേശത്ത് നിന്നുള്ള വരുമാനം കൂട്ടേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് പുതിയ റിപ്പോര്‍ട്ട് വെളിച്ചം വീശുന്നത്. പാകിസ്ഥാൻ വിദേശ ചെലവുകൾ ഇറക്കുമതി ബദലിലൂടെ കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുവഴി വിദേശ പേയ്‌മെന്‍റുകൾ നടത്താനുള്ള രാജ്യത്തിന്‍റെ കഴിവ് മെച്ചപ്പെടുകയും, വിദേശനാണ്യ കരുതൽ ശേഖരം വർദ്ധിക്കുകയും ചെയ്യും.