bus-indians

TOPICS COVERED

ജര്‍മ്മനിയില്‍ ബസില്‍ ആടിപ്പാടി ബഹളംവച്ച് യാത്ര ചെയ്ത ഇന്ത്യക്കാര്‍ക്കെതിരെ വിമര്‍ശനം. ഇന്ത്യയുടെ ആഘോഷവും സംസ്കാരവും ഈ വിധമെങ്കില്‍  അത് മറ്റു രാജ്യങ്ങളില്‍ സ്വീകാര്യമല്ലെന്നാണ്  വിമര്‍ശനം. ജര്‍മ്മനിയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ നിന്നെടുത്ത ദൃശ്യങ്ങളാണെന്നാണ് കരുതുന്നത്. ബസില്‍ സീറ്റില്‍ ഇരുന്നും നിന്നും കയ്യടിച്ചും പാടിയും ബഹളം വച്ചും യാത്ര ചെയ്യുന്ന ഒരു കൂട്ടം ഇന്ത്യക്കാരെ കാണാം. 

ബസിനുള്ളില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണെന്ന് വ്യക്തമാണ്. എന്നാല്‍ ഇന്ത്യയുടെ  ഈ ആഘോഷവും പാട്ടുമൊന്നും ബസിലിരിക്കുന്ന അന്നാട്ടുകാര്‍ക്ക് പിടിച്ചമട്ടില്ല. സമാധാനയാത്ര ആഗ്രഹിച്ച് ബസില്‍ ഇരിക്കുന്നവരെക്കൂടി അസ്വസ്ഥരാക്കുന്ന ഇവരെ കണ്ടെത്തി താമസാനുമതി എന്നന്നേക്കുമായി നിരോധിക്കണമെന്നുമാണ് വിഡിയോക്ക് താഴെ ചിലര്‍ ആവശ്യപ്പെടുന്നത്. ആഘോഷം നടത്തുന്നവരെ മറ്റു യാത്രക്കാര്‍  വളരെ അസ്വസ്ഥതയോടെ നോക്കുന്നതും വിഡിയോയില്‍ കാണാം. 

പൊതുസ്ഥലങ്ങളില്‍ പെരുമാറുന്നതിനു ഓരോ രാജ്യത്തും ഓരോ നിയമങ്ങളുണ്ടെന്നും അത് പാലിക്കാന്‍ തയ്യാറാവണമെന്നും പറയുന്നുണ്ട് മറ്റു ചിലര്‍. ജോലിക്കായും സ്ഥിരതാമസത്തിനായും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ എത്തിപ്പെടുന്ന രാജ്യം കൂടിയാണ് ജര്‍മനി. 

Indians clapping and waving on buses in Germany; Criticism that they do not know how to behave: