ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്‍റ്. ബംഗ്ലദേശ് രാജ്യാന്തര ക്രൈം ട്രൈബ്യൂണല്‍ ആണ് മനുഷ്യാവകാശ ലംഘന കുറ്റങ്ങളുടെ പേരില്‍ വാറന്‍റ് പുറപ്പെടുവിച്ചത്. നവംബര്‍ പതിനെട്ടിനകം ഹാജരാക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

ഇതോടെ ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ബംഗ്ലദേശ് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയില്‍ എത്തിയത്. മറ്റ് രാജ്യങ്ങളില്‍ അഭയത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ തുടരുകയാണ്. 

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുണ്ടെന്നും ഇത്‌ പാലിക്കാൻ ഇന്ത്യ തയ്യാറാവണമെന്നും ഇടക്കാല സർക്കാരിലെ നിയമകാര്യ ഉപദേഷ്ടാവായ അസിഫ് നസറുൾ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Bangladesh Crimes Tribunal issued an arrest warrant for Sheikh Hasina