കാര്‍ഗോ ഹോള്‍ഡില്‍ നിന്നും ശബ്ദം കേട്ടതിന് പിന്നാലെ തിരിച്ചിറക്കി അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ വിമാനം. കാര്‍ഗോയില്‍ നിന്നും ശക്തമായി ഇടിക്കുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് അമേരിക്കൻ എയർലൈൻസ് ഫ്‌ളൈറ്റ് AA954 ആണ് അടിയന്തിരമായി ലാന്‍ഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് സംഭവം നടന്നത്. അർജന്‍റീനയിലെ ബ്യൂണസ് അയേഴ്‌സ് എസീസ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്നു വിമാനം.
പറന്നുയര്‍ന്ന് അല്‍പസമയത്തിനകം തന്നെ കാര്‍ഗോ ഹോള്‍ഡറില്‍ നിന്നും അസാധാരണമായ ശബ്ദം കേള്‍ക്കുകയായിരുന്നു. പാസഞ്ചര്‍ കാബിനില്‍ ശബ്ദം കേട്ടതോടെ വിമാനം വിവരം പൈലറ്റുമാരെ അറിയിക്കുകയും ബ്യൂണസ് അയേഴ്‌സ് വിമാനത്താവളത്തിലേക്ക് ഇറക്കുകയുമായിരുന്നു. രണ്ടര മണിക്കൂറിന് ശേഷമാണ് വീണ്ടും വിമാനം യാത്ര തുടര്‍ന്നത്. കാര്‍ഗോയില്‍ ആരോ കുടുങ്ങിയെന്ന നിഗമനത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.
വിമാനം ലാന്‍ഡ് ചെയ്തതിനുപിന്നാലെ പൊലീസ് ഉദ്യഗസ്ഥര്‍ എത്തി കാര്‍ഗോ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും യാത്ര തുടര്‍ന്നില്ല, ക്രൂവിന്‍റെ ഡ്യൂട്ടി സമയം കഴിഞ്ഞതുകൊണ്ടായിരുന്നു ഇത്. പകരം യാത്രികര്‍ക്ക് മറ്റൊരു ഫ്ളൈറ്റ് അമേരിക്കന്‍ എയര്‍ലൈന്‍സ് ഏര്‍പ്പാടാക്കി. വിമാനത്തില്‍ വച്ച് അനുഭവിച്ച ഭീതിതമായ അവസ്ഥയെ പറ്റി പല യാത്രക്കാരും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്ുകള്‍ പങ്കുവച്ചിരുന്നു. വിമാനത്തില്‍ യാതൊരു കുഴപ്പവും കണ്ടെത്തിയില്ലെന്ന് പിന്നീട് എയര്‍ലൈന്‍സ് ഔദ്യോഗികമായി അറിയിച്ചു.