store-collapsed

TOPICS COVERED

കടയുടെ ഉദ്ഘാടനമാണ്, ചുമ്മാ അങ്ങ് കട തുറന്നാല്‍ പോരല്ലോ ലേശം വെറൈറ്റി പിടിച്ച് ആളെ കൂട്ടണമെന്ന് കടയുടമകള്‍. എന്താണ് വഴി എന്ന ആലോചനയിലാണ് വമ്പൻ ഓഫര്‍ പ്രഖ്യാപിക്കാമെന്ന് വച്ചത്. അങ്ങനെ ഉദ്ഘാടന ദിവസം  വമ്പൻ ഓഫര്‍ പ്രഖ്യാപിക്കുന്നു. പിന്നാലെ കടയുടമ പോലും കരുതിയില്ലാ എട്ടും എട്ടും പതിനാറിന്‍റെ പണിയാണ് തനിക്ക് വരാന്‍ പോകുന്നതെന്ന്. വമ്പന്‍ ഓഫര്‍ കേട്ടതോടെ ആളുകൾ തള്ളിക്കയറി പിന്നെ പറയേണ്ട കാര്യമുണ്ടോ ഉദ്ഘാടന ദിവസം തന്നെ കട തകർന്നു.

അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഓഫറുകള്‍ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ഓഫറുകൾ സംബന്ധിച്ച് സ്ഥാപനം പരസ്യം ചെയ്തിരുന്നു. ഇതോടെ ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി.

സ്ഥാപനത്തിന്റെ പ്രധാന കവാടം തുറന്നതോടെ ജനം അകത്തേക്ക് ഇരമ്പിക്കയറുകയും ചെയ്തു. അടുക്കിവെച്ച സാധനങ്ങൾ ജനം കൈക്കലാക്കാനും ശ്രമിച്ചു. തിക്കിലും തിരക്കിലും സ്ഥാപനത്തിലെ റാക്കുകളിലുണ്ടായിരുന്ന പാത്രങ്ങളൊന്നാകെ നിലത്തേക്ക് വീണ് തകര്‍ന്നു. 

ENGLISH SUMMARY:

Store Collapsed on the Opening Day as People Rushed into Store Hearing Huge Offer