saudi-shop

TOPICS COVERED

ഉദ്ഘാടന ദിവസം പൊതുവേ വ്യാപാര സ്ഥാപനങ്ങളെല്ലാം വമ്പിച്ച ഓഫറാണ് ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ വയ്ക്കാറുള്ളത്. സ്ഥാപനത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള ഏറ്റവും നല്ല വഴി അതുതന്നെ. സൗദിയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തില്‍ വന്‍ ഓഫറുകള്‍ വച്ച് തുടങ്ങിയ വ്യാപാരസ്ഥാപനം അടിമുടി തകര്‍ന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 

ഉദ്ഘാടനനാളിലെ ഓഫര്‍ കേട്ട്  ആകൃഷ്ടരായി തള്ളിക്കയറി വന്ന ആളുകളെ പിടിച്ചുനിര്‍ത്താന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.  ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഓഫറുകള്‍ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ഓഫറുകൾ സംബന്ധിച്ച് സ്ഥാപനം പരസ്യം ചെയ്തിരുന്നു. ഇതോടെ ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി. ആളുകള്‍ തള്ളിക്കയറിയതോടെ കാര്യങ്ങള്‍ കൈവിട്ടു. 

സ്ഥാപനത്തിന്റെ പ്രധാന കവാടം തുറന്നതോടെ ജനം ഇരമ്പിക്കയറി.  അടുക്കിവെച്ച സാധനങ്ങൾ ജനം കൈക്കലാക്കാനും ശ്രമിച്ചു. തിക്കിലും തിരക്കിലും സ്ഥാപനത്തിലെ റാക്കുകളിലുണ്ടായിരുന്ന പാത്രങ്ങളൊന്നാകെ നിലത്തേക്ക് ഉടഞ്ഞുവീണു. നിലത്തുവീണ ഉല്‍പന്നങ്ങൾക്ക് മീതെയും ആളുകൾ ചവിട്ടി നടന്നു. പ്രതീക്ഷയോടെ ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ച സ്ഥാപനം ഉദ്ഘാടനദിവസം തന്നെ തകര്‍ന്നുപോയ കാഴ്ചയാണ് പിന്നീട് കണ്ടത്. വ്യാപാരസ്ഥാപനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറലായി. 

Google News Logo Follow Us on Google News

Choos news.google.com
A report is coming out that the business shop that started with the offers has collapsed on the inaguration day at Saudi Arabia:

A report is coming out that the business shop that started with the offers has collapsed on the inaguration day at Saudi Arabia