TOPICS COVERED

ദുബായിൽ ടൂറിസ്റ്റ്, സന്ദർശക വീസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധമാക്കി. ദുബായ് ഇമിഗ്രേഷൻ ഇതുസംബന്ധിച്ച് ട്രാവൽ ഏജൻസികൾക്ക് അറിയിപ്പുനൽകി. ദുബായ് സ്മാർട് ചാനലുകൾ നൽകുന്ന വിവരം അനുസരിച്ച്, ദുബായ് സന്ദർശിക്കാൻ വീസയ്ക്ക്  അപേക്ഷിക്കുമ്പോൾ ഹോട്ടൽ ചെയ്തതിന്‍റെയും താമസിക്കാൻ പോകുന്ന സ്ഥലത്തിന്റെ രേഖകളും മടക്ക യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെ പകർപ്പും സമർപ്പിക്കണം. ഇല്ലെങ്കിൽ വീസാ നടപടികൾ പൂർത്തിയാക്കുന്നത് വൈകും.

സന്ദർശ വീസയില്‍ യുഎഇയില്‍ എത്തുന്നവരുടെ കൈവശം ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, ഹോട്ടലിൽ റിസർവേഷൻ ചെയ്ത രേഖകൾ,  യാത്രാകാലയളവിൽ ചെലവഴിക്കാന്‍ മതിയായ തുക എന്നിവ ഉണ്ടായിരിക്കണം എന്നത് നേരത്തെയുള്ള നിബന്ധനയാണ്. എന്നാൽ ഇമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും കാണിച്ചാൽ മതിയായിരുന്നു.

ഒരു മാസത്തെ വീസയിലെത്തുന്നവർ 3000 ദിർഹം കറൻസിയായോ ഡെബിറ്റ്/ക്രഡിറ്റ് കാർഡുകളിലായോ കൈവശം വയ്ക്കണം. അതായത് ഏകദേശം 68,000 രൂപ. ഒരു മാസത്തിലേറെ രാജ്യത്ത് തങ്ങാനെത്തുന്നവരുടെ കൈവശം 5000 ദിർഹം ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഓൺലൈനിൽ ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഇമിഗ്രേഷൻ വെബ് സൈറ്റിൽ ഹോട്ടൽ ബുക്കിങ്, റിട്ടേണ്‍ ടിക്കറ്റ് രേഖകൾ അപ് ലോഡ് ചെയ്യാൻ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.

ENGLISH SUMMARY:

UAE's visiting visa rules: What has changed, what should travellers keep with them