ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്. ഇസ്രയേല്‍–ഹമാസ് യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളിലും യുദ്ധക്കുറ്റങ്ങളിലുമാണ് നടപടി. നെതന്യാഹുവിന് പുറമെ, ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്‍റിനും ഹമാസ് മിലിറ്ററി കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫിനും കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈയില്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ദെയ്ഫ് കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. മൂന്നുപേര്‍ക്കും ക്രിമനല്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും സാഹചര്യ തെളിവുകളുണ്ടെന്നും കോടതി വിലയിരുത്തി. ആരോപണങ്ങള്‍ ഇസ്രയേലും ഹമാസും നിഷേധിച്ചു.