വിമാനത്തിനുള്ളിൽ സെക്സിലേർപ്പെടുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതില്‍ അന്വേഷണം തുടങ്ങി. ബാങ്കോക്ക് നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെട്ട  സ്വിസ് വിമാനം LX181ലാണ് സംഭവം.  യാത്രക്കിടെ ദമ്പതികൾ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ  സമീപത്തെത്തി ഒഴിഞ്ഞയിടത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നു. ഇതിന്‍റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

ഇതിന് പിന്നാലെ സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സ്വിസ്റ്റ് ഇന്റർനാഷണൽ എയർലൈൻസിലെ ക്രൂ മെമ്പേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കോക്ക്പിറ്റിന്‍റെ വാതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞതെന്നാണ് വിവരം. ലൈവായി ഈ ദൃശ്യങ്ങള്‍ മോണിറ്ററിൽ വന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 

ENGLISH SUMMARY:

Airline crew members are under investigation after a video of two passengers on a Swiss International Air Lines flight appeared on social media.A Swiss international spokesperson told Business Insider that on a November 29 flight from Bangkok to Zurich, crew members observed two passengers "engaging in intimate acts