1930-ലെ ദണ്ഡി യാത്രയിൽ മഹാത്മാ ഗാന്ധിക്ക് ലഭിച്ച മാല ലേലത്തിന് വെച്ചങ്കിലും വാങ്ങാന്‍ ആളില്ല. ലണ്ടനിൽ ലീയോ ആൻഡ് ടേൺബുൾ ഓക്ഷൻ ഹൗസില്‍ നടത്തിയ ഇസ്ലാമിക് ആൻഡ് ഇന്ത്യൻ ആർട്ട് ഓൺലൈൻ വിൽപനയിലാണ് മാലയും, ഗാന്ധിജി മാല ധരിച്ച് നില്‍ക്കുന്ന ഫോട്ടോയും ലേലത്തിന് വച്ചത്. £20,000 മുതൽ £30,000 യൂറോ വരെയാണ് (21–32 ലക്ഷം ഇന്ത്യന്‍ രൂപ) പ്രതീക്ഷിച്ചത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ ഗാന്ധിയുടെ പോരാട്ടത്തിലെ ഏറ്റവും വിജയകരമായ പ്രചാരണങ്ങളിലൊന്നായിരുന്നു ദണ്ഡി യാത്ര. ഗാന്ധിജിയുടെ ഡോക്ടറായിരുന്ന ബൽവന്ത് റായ് എൻ കനുഗയുടെ അഹമ്മദാബാദിലെ വീടിന് സമീപത്തുകൂടി ദണ്ഡിയാത്ര കടന്നുപോകവെ, ഡോക്ടറുടെ ഭാര്യ നന്ദുബെൻ സമ്മാനിച്ചതാണ് അലങ്കാരപ്പണികളുള്ള ഈ മാല. പിങ്ക് തുണി, സ്വർണ്ണ നൂലുകൾ, സീക്വിനുകൾ, പേപ്പർ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാണ് മാല. ഗാന്ധിയുടെ അനുയായി ആയിരുന്നു നന്ദുബെൻ.
Also Read; ‘ഗാസയില്‍ അടിയന്തര സഹായം’; മാര്‍പാപ്പയെ കണ്ട് പലസ്തീൻ പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസ്
‘ഗാന്ധി മാല വിറ്റുപോയില്ലെങ്കിലും, ഇന്ത്യൻ വിഭാഗത്തില്‍ മൊത്തത്തിലുള്ള വില്‍പനയില്‍ താന്‍ ആവേശഭരിതയാണ്. 90%-ത്തിലധികം വസ്തുക്കളും വിറ്റുപോയി’ – ക്രിസിറ്റീന, വില്‍പന വിഭാഗം മേധാവി പറഞ്ഞു.
ഒരു സ്കോട്ടിഷ് എസ്റ്റേറ്റിൽ നിന്നുള്ള അപൂർവ ഇന്തോ-പോർച്ചുഗീസ് മുത്ത് പാത്രങ്ങൾ 75,500യൂറോയ്ക്കാണ് വിറ്റത്. ചിത്രകാരന്‍ ഗുലറിലെ മനാകുവിന്റേതായി പറയപ്പെടുന്ന ഭാഗവത പുരാണ പരമ്പരയിൽ നിന്നുള്ള ചിത്രം 27,700യൂറോ ലഭിച്ചു. എങ്കിലും ഗാന്ധിയുടെ മാലയക്ക് മാത്രം ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. ലേലത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായി അവതരിപ്പിച്ച മാലയാണ് വിറ്റുപോകാതിരുന്നത്.