ദത്തെടുത്ത ആണ്‍മക്കളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ ദമ്പതികള്‍ക്ക് 100 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. പരോളില്ലാത്ത തടവാണ് ഇരുവര്‍ക്കും കോടതി വിധിച്ചത്. യുഎസിലാണ് സംഭവം. 34ഉം 36ഉം വയസുള്ള ഗേ ദമ്പതികളായ വില്യം, സാക്കറി സുലോക് എന്നിവരാണ് തടവുശിക്ഷ. സഹോദരന്‍മാരായ രണ്ട് ആണ്‍കുട്ടികളെയാണ് വില്യം സാക്കറി ദമ്പതികള്‍ ദത്തെടുത്തിരുന്നത്. ഈ കുട്ടികള്‍ക്ക് ഇപ്പോള്‍ പത്തും പന്ത്രണ്ടും വയസാണുള്ളത്.
ഗേ ദമ്പതികളുടെ തണലില്‍ സന്തോഷവാന്‍മാരായി വളരുമെന്ന് കരുതിയ കുട്ടികള്‍ക്ക് പക്ഷേ ദുരിതദിനങ്ങളാണ് ആ വീട്ടില്‍ അനുഭവിക്കേണ്ടിവന്നതെന്ന് ജില്ലാ അറ്റോര്‍ണി റാന്‍ഡി മിഗ്ഗെന്‍ലി വ്യക്തമാക്കുന്നു. വില്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സാക്കറി ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തിയുമാണ്. സാമ്പത്തിക ഭദ്രതയുള്ള ജീവിതമായിട്ടും ദത്തെടുത്ത കുട്ടികളെ ദിവസവും ലൈംഗികമായി പീഡിപ്പിച്ച് മോശം സാഹചര്യങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചെന്നും അറ്റോര്‍ണി പറയുന്നു. പീഡനരംഗങ്ങള്‍ നീലച്ചിത്രങ്ങളായി പ്രചരിപ്പിക്കുന്നതിനായാണ് ചിത്രീകരിച്ചത്.
2022ലാണ് വില്യമിനെയും സാക്കറിയെയും അറസ്റ്റ് ചെയ്യുന്നത്. സാക്കറി ഷെയര്‍ചാറ്റില്‍ ഒരു ദിവസം ഒരു കുട്ടിയുടെ ചിത്രം പങ്കുവക്കുകയും അന്നുരാത്രി ‘എന്‍റെ മകനുമായി ലൈംഗികബന്ധത്തിനു പോകുന്നു’എന്ന് പറയുകയും ചെയ്തതായി സുഹൃത്ത് പൊലീസിനു മൊഴി നല്‍കി. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രണ്ടു കുട്ടികളെയും മറ്റുള്ളവര്‍ക്കും കാഴ്ച വച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടികളെ പീഡിപ്പിച്ച വില്യമിനും സാക്കറിക്കുമെതിരെ കടുത്ത വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.