പൂര്‍വകാമുകനെയോ കാമുകിയെയോ തിരികെ കിട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി സഹായ വാഗ്ദാനവുമായെത്തിയിരിക്കുകയാണ് ഒരു ഓണ്‍ലൈന്‍ സ്ഥാപനം. സമ്മാനമോ കത്തോ അല്ലെങ്കില്‍ അത്തരത്തിലുളള സേവനങ്ങളല്ല ഈ ഓണ്‍ലൈന്‍ സ്ഥാപനം മുന്നോട്ടുവയ്ക്കുന്നത്. പകരം പ്രത്യേക മന്ത്രതന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തിയുളള ആചാരാനുഷ്ഠാനങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രമായ കേറൗസെലാണ് ഈ സേവനത്തിന് പിന്നില്‍. 'ബ്ലഡ്‌വേം ലവ് റിച്വല്‍' എന്നാണ് ഈ പ്രത്യേക പൂജയുടെ പേര്.
സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുകയും ചര്‍ച്ചയായി മാറിയിരിക്കുകയുമാണ് ഈ ബ്ലഡ്‌വേം ലവ് റിച്വല്‍. ആവശ്യക്കാര്‍ക്കായി ഓണ്‍ലൈന്‍ വഴി ഈ സേവനത്തിനായി ബന്ധപ്പെടാം. ആവശ്യക്കാര്‍ തങ്ങള്‍ തിരികെ കിട്ടാന്‍ ആഗ്രഹിക്കുന്ന പങ്കാളിയുടെ ഫോട്ടോയും വിവരങ്ങളും നല്‍കണം. സേവനം പക്ഷേ സൗജന്യമല്ല, ഇതിനായി 500 സിങ്കപ്പൂര്‍ ഡോളറാണ് (30,000 രൂപ) നല്‍കേണ്ടത്. തായ്‌ലന്‍ഡില്‍ നിന്നുള്ള ചിയാങ് മായ് എന്ന ആചാര്യനാണ് ബ്ലഡ്‌വേം ലവ് റിച്വല്‍ നടത്തുന്നത്. തനിക്ക് ഇക്കാര്യത്തില്‍ 20 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ടെന്നാണ് ചിയാങിന്‍റെ അവകാശവാദം.
പ്രണയത്തിനായുള്ള പ്രത്യേക ആചാരനുഷ്ഠാനങ്ങളാണ് ആവശ്യക്കാര്‍ക്കായി നടത്തിക്കൊടുക്കുക. ഇതിനായി വിശേഷ പൂജകളും മന്ത്രതന്ത്രങ്ങളുമാണ് പിന്തുടരുന്നതെന്നും ചിയാങ് പറയുന്നു. പൂജ കര്‍മങ്ങള്‍ കഴിഞ്ഞാല്‍ ഉടന്‍ ഫലസിദ്ധി ലഭിക്കുമെന്ന് കരുതരുത്. ഇതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും 100 ശതമാനം ഫലസിദ്ധിയുണ്ടാകുമെന്നും ചിയാങ് പറയുന്നു. അതേസമയം ബ്ലഡ്‌വേം റിച്വല്‍ സൈബറിടത്ത് ചര്‍ച്ചയായതോടെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇതെല്ലാം കടപ ബിസിനസ് തന്ത്രമാണെന്ന് ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടപ്പോള്‍, അതങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച് ബ്ലഡ്‌വേം റിച്വല്‍ അനുകൂലികളും രംഗത്തെത്തിയിരിക്കുകയാണ്.