AI Generated Image

AI Generated Image

TOPICS COVERED

കാമുകിയുടെ കാറില്‍ നിന്നും വീണുമരിച്ചയാളുടെ ഭാര്യ 70 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. ചൈനയിലാണ് സംഭവം. കാമുകിയുമായി ബന്ധത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് മദ്യപിക്കുകയും ചെയ്ത ശേഷം കാറില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്.  അതേസമയം ഭര്‍ത്താവിന്റ രഹസ്യബന്ധത്തെക്കുറിച്ച് അപകടശേഷമാണ് ഭാര്യ അറിയുന്നത്. 

സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 2022ലാണ് സംഭവത്തിന്റെ തുടക്കം . വിവാഹിതനായ വാങും ലിയുവും തമ്മില്‍ രഹസ്യബന്ധമുണ്ടാവുകയും  2023ല്‍ ഇത് അവസാനിപ്പിക്കുകയുമായിരുന്നു. ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. ഒരുമിച്ച് ഒരു ഹോട്ടലില്‍വച്ച് ഡിന്നര്‍ കഴിക്കുകയും മദ്യപിക്കുകയും ചെയ്ത ശേഷമാണ് ഇരുവരും കാറില്‍ യാത്ര ചെയ്തത്. കാമുകി ലിയു ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇരുവരും മദ്യപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വാങ് സീറ്റ് ബെല്‍റ്റിടാതെയാണ് കാറില്‍ യാത്ര ചെയ്തത്. തര്‍ക്കം മൂര്‍ച്ചിക്കുന്നതിനിടെ ഓടുന്ന കാറില്‍ നിന്നും വാങ് വീണുമരിക്കുകയായിരുന്നുവെന്നാണ് സൂചന. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വാങ്ങിനെ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. ലിയുവിനെതിരെ കേസ് എടുക്കാനാവില്ലെന്നും സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്തതുകൊണ്ടാണ് വാങ് വീണു മരിച്ചതെന്നും പൊലീസ് പറയുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ മരണത്തിനു കാരണക്കാരി ലിയു ആണെന്നും 70 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് വാങിന്റെ ഭാര്യ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഭാര്യയുടെ ആവശ്യം കോടതി തള്ളി, 70 ലക്ഷത്തിനു പകരം 8 ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചു. 

Drunk Man Dies After Falling Out Of Girlfriend's Car, His Wife Demands Rs 70 Lakh Compensation:

Drunk Man Dies After Falling Out Of Girlfriend's Car, His Wife Demands Rs 70 Lakh Compensation in China.