24 മണിക്കൂറിനിടെ 100 പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമെന്ന് പ്രഖ്യാപിച്ച ഒണ്‍ലിഫാന്‍സ് മോഡല്‍ അറസ്റ്റിലായി. 23കാരി അസ്റനുര്‍ എവിയാണ് ഇസ്താംബുളില്‍ അറസ്റ്റിലായത്. റെക്കോര്‍ഡ് ഭേദിക്കാനായി 24മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ലൈംഗിക ബന്ധങ്ങളുടെ ദൃശ്യങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്യുമെന്നും മോഡല്‍ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ് ഈ പ്രഖ്യാപനമെന്ന് കാട്ടിയാണ് തുര്‍ക്കി സ്വദേശിയായ മോഡലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്റ വാന്‍ഡന്‍ എന്നാണ് അസ്റനുറിന്റെ യഥാര്‍ത്ഥ പേര്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു തന്റെ ഒരു ദിവസത്തെ പ്ലാനിങ് മോഡല്‍ പ്രഖ്യാപിച്ചത്.
‘എന്റെ ലക്ഷ്യം തുര്‍ക്കിയിലെ റെക്കോര്‍ഡ് ഭേദിക്കുക എന്നതാണ്, പിന്നാലെ ലോക റെക്കോര്‍ഡ്, ഞാന്‍ 24 മണിക്കൂറിനിടെ 100 പുരുഷന്‍മാരുമായി ലൈംഗികബന്ധം നടത്താന്‍ പോകുന്നു, ഇതാ തുടങ്ങുന്നു’എന്ന് തന്റെ ഒരു ഫോട്ടോ കൂടി പങ്കുവച്ചായിരുന്നു മോഡലിന്റെ പ്രഖ്യാപനം.
ഇസ്താംബുൾ സെക്യൂരിറ്റി ബ്രാഞ്ച് ഡയറക്ടറേറ്റിന്‍റെ മൊറാലിറ്റി ബ്യൂറോയാണ് പോസ്റ്റിനു പിന്നാലെ അസ്‌റനൂറിനെതിരെ അന്വേഷണം നടത്തിയത്. അതാസീറിൽ ഒരു കോസ്മെറ്റിക് സർജറിക്ക് വിധേയയാകാൻ കാത്തിരിക്കുന്നതിനിടെയാണ് അസ്‌റനൂറിനെ ബ്യൂറോസംഘം പിടികൂടിയത്. ലൈംഗികബന്ധ ദൃശ്യങ്ങള്‍ക്കു പകരം അസ്റനുറിന്റെ രണ്ട് വശത്തും രണ്ട് വനിതാപൊലീസുകാര്‍ നില്‍ക്കുന്നതും ക്ലിനിക് കെട്ടിടത്തിന്റെ താഴേക്ക് പിടിച്ചുകൊണ്ടുവരുന്നതുമാണ് പിന്നെ ലൈവ് സ്ട്രീമിങ് നടത്തിയത്.