ടിക് ടോക് വിഡിയോയിലൂടെ ട്രംപിനെതിരെ കൊലവിളി നടത്തിയ ഇന്ത്യാന സ്വദേശിയെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ‘ട്രംപ് കൊല്ലപ്പെടേണ്ടയാളാണ്, ഇത്തവണ അവസരം പാഴാക്കരുത്’എന്നാണ് ഡഗ്ലസ് ത്രാംസ് എന്ന യുവാവ് പറഞ്ഞത്. നിയമവിരുദ്ധമായി ടിക്ടോക് വിഡിയോയിലൂടെ സര്‍ക്കാറിനെ വിമര്‍ശിക്കുകയും പ്രസിഡന്റിനെതിരെ കൊലവിളി നടത്തുകയും ചെയ്ത 23കാരനെയാണ് എഫ്ബിഐ അറസ്റ്റ് െചയ്തത്.
ഈയാഴ്ച തന്നെ ട്രംപിനെതിരെ ടിക്ടോകിലൂടെ നിരവധി വിഡിയോകള്‍ ചിത്രീകരിച്ചെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ള യുവാവിനെ തിങ്കളാഴ്ച സൗത്ത് ബെന്‍ഡിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഞായറാഴ്ച മുതല്‍ യുഎസില്‍ ടിക്ടോകിന് നിരോധനമേര്‍പ്പെടുത്തിയ നടപടി ട്രംപ് പിന്‍വലിച്ചിരുന്നു. 75 ദിവസത്തിനുള്ളില്‍ ടിക്ടോകുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്താനും ടിക്ടോക് ഉടമകള്‍ക്ക് ട്രംപ് നിര്‍ദേശം നല്‍കി.