ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസത്തേതു പോലെ കടുത്ത ശ്വാസംമുട്ടൽ ഉണ്ടായില്ല. എന്നാൽ ഓക്സിജൻ നൽകുന്നത് തുടരുന്നുവെന്ന് വത്തിക്കാൻ അറിയിച്ചു.
വെള്ളിയാഴ്ച്ച ആരോഗ്യം വീണ്ടും വഷളായെങ്കിലും നിലവിൽ ആരോഗ്യ നില സ്ഥായിയായിനിൽക്കുന്നുവെന്ന് വത്തിക്കാൻ അറിയിച്ചു. അദ്ദേഹം ശാന്തമായി ഉറങ്ങിയെന്നും പ്രഭാതഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. ക്രിത്രിമശ്വാസം നൽകുന്ന വെന്‍റിലേറ്റർ മാസ്ക് മാറ്റി. എന്നാൽ ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നത് തുടരുന്നുണ്ട്.
അവയവങ്ങളിലേക്കുള്ള രക്തയോട്ടം സ്ഥായിയായി തുടരുന്നുവെന്നു പനിയില്ലെന്നു വത്തിക്കാൻ അറിയിച്ചു. ആശുപത്രിയിലെ ചാപ്പലിൽ ഫ്രാൻസിസ് പാപ്പ 20 മിനിറ്റ് പ്രാർഥനയിൽ മുഴുകിയെന്നും വത്തിക്കാന്‍ വാർത്താക്കുറിപ്പിൽ പറയുന്നു