മൂന്നു ദിവസമായി തുടരുന്ന കൊടുംകാറ്റും കനത്തമഴയും സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സംസ്ഥാനം. വിവിധ പ്രദേശങ്ങളിലായി രണ്ടായിരത്തോളം മലയാളി കുടുംബങ്ങളാണ് അവശ്യസാധനങ്ങളടക്കം ലഭിക്കാതെ വലയുന്നത്.
ക്വീൻസ്‌ലാൻ ഡ്ഗോൾഡ് കോസ്റ്റ് , ബ്രിസ്‌ബേൻ , ഇപ്സ്വിച് , സണ്‍ഷൈന്‍ കോസ്റ്റ് , ന്യൂ സൗത്ത്വെയില്‍സ് ലിസ്മോര്‍ ബെല്ലിന എന്നി പ്രദേശങ്ങൾ അടങ്ങുന്ന 500 കിലോമീറ്റര്‍ നീളുന്ന കടലോര പ്രദേശങ്ങൾ ആണ് പ്രളയ ഭീഷണി തരണം ചെയ്യാൻ ശ്രമിക്കുന്നത് . 2000ത്തോളം വരുന്ന മലയാളി കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിലാകെ കഴിയുന്നത്. ആവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം തുടരുകയാണ് . പല സൂപ്പർ മാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ ലഭിക്കാത്ത അവസ്ഥയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലും ആണ് . ക്യുഎൻസ്ലൻഡിന്റെ ഇലക്ട്രിസിറ്റി കമ്പനി ആയ എനെർജിക്സിന്റെ കണക്കു പ്രകാരം 3.50 ലക്ഷം വരുന്ന ഉപഭോക്താക്കൾക്ക് ആണ് വൈദുതി ബന്ധം നഷ്ടമായത്. 800 ഓളം വരുന്ന എനെർജിസ് തൊഴിലാളികൾ 24 മണിക്കൂറും കർമ്മ നിരതരായി പ്രവർത്തിച്ചതിന്റെ ഫലം ആയി ഇപ്പോൾ ലഭിക്കുന്ന കണക്കു അനുസരിച്ചു പതിനായിരത്തോളം വരുന്ന ഉപോയോക്താക്കൾക്കു മാത്രം ആണ് ഇനി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഉള്ളത്.
സ്റ്റേറ്റ് എമർജൻസി സർവീസ് ,ഫയർ സെർവിസ്സ് പോലീസ് ആർമി എന്നിവരും പലയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കണക്കു പ്രകാരം 700ഓളം സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇന്ന് അത് 400 സ്കൂളുകൾ എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട് . പതിയെ ജനജീവിതം പൂർവസ്ഥിതിയിലേക്കു മാറി തുടങ്ങുന്ന കാഴ്ച ആണ് ഇപ്പോൾ കാണുന്നത്. എങ്കിലും പല ബിസിനസ് സ്ഥാപനങ്ങളും ഇന്നും അടഞ്ഞു തന്നെ കിടക്കുന്നു . ട്രാഫിക് സംവിധാനവും പലയിടത്തും പ്രവർത്തനരഹിതമാണ് .റെയിൽ ട്രാം ബസ് സംവിധാനങ്ങളും വളരെ പരിമിതമായേ പ്രവര്‍ത്തിക്കുന്നുള്ളു . ക്വീൻസ്‌ലാൻഡ് ഗവണ്‍മെന്‍റിന്‍റെ ധനസഹായവും ദുരിത ബാധിതര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട.. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഡിസാസ്റ്റർ റിക്കവറി പേയ്‌മെന്‍റും , ഡിസാസ്റ്റർ റിക്കവറി അഡ്വാന്‍സും ഇന്നു മുതൽ അർഹതപ്പെട്ട പൊതു ജനങ്ങൾക്ക് ലഭ്യമായി തുടങ്ങും . ഇതുവരെ ആൽഫ്രഡ് ചുഴലി കാറ്റിൽ ഒരാൾ മാത്രം ആണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. കൃത്യം ആയ പ്ലാനിങ്ങും മുന്‍കരുതലും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏകോപനവും ഒരു ദുരിതം എങ്ങനെ ഒറ്റക്കെട്ടായി നേരിടാം എന്നതിനുള്ള ഉദാഹരണം കൂടെ ആണ്.