AI Generated Image
തര്‍ക്കം പരിഹരിക്കാന്‍ 12 കാരിയായ മകളെ വിവാഹം ചെയ്തു നല്‍കണമെന്ന് നാട്ടുകൂട്ടത്തിന്‍റെ ആവശ്യത്തിന് പിന്നാലെ പിതാവ് ജീവനൊടുക്കി. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുന്‍ഖ്വയിലെ ഗ്രാമത്തിലാണ് സംഭവം. 12 കാരിയെ വിവാഹം ചെയ്ത് നല്‍കേണ്ടി വരുമെന്ന ഭയത്തില്‍ ആദില്‍ എന്നയാള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഓഡിയോയയില്‍ നാട്ടുകൂട്ടത്തിന്‍റെ തീരുമാനമാണ് മരണകാരണമെന്ന് പറയുന്നുണ്ട്.
പാകിസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ പ്രാദേശിക തർക്കങ്ങൾ പരിഹരിക്കുന്നതിനും ആധുനിക കോടതി സംവിധാനത്തോടൊപ്പം നിയമപരമായി പ്രവർത്തിക്കുന്ന മുതിർന്ന പുരുഷന്മാരുടെ ഗ്രാമ കൗൺസിലുകൾ സാധാരണമാണ്. മുതിര്‍ന്നവരുടെ തീരുമാനം അംഗീകരിക്കില്ലെന്നും അതിനേക്കാള്‍ നല്ലത് മരണമാണെന്നും ആദില്‍ വിഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ നാട്ടുകൂട്ടത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹ ചടങ്ങിനിടെ ആദിലിന്‍റെ അനന്തരവന്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന യുവതിയുടെ പരാതിയിലാണ് നാട്ടുകൂട്ടം ചേര്‍ന്നത്. അനന്തരവന് 6 ലക്ഷം പാക്കിസ്ഥാന്‍ രൂപയാണ് നാട്ടുകൂട്ടം പിഴ ചുമത്തിയത്. ഈ തുക ആരോപണവിധേയന്‍ അടയ്ക്കുകയും ചെയ്തു. സ്വന്തം വീട്ടിലാണ് സംഭവം നടന്നതെന്നതിനാല്‍ ആദിലിനും ഉത്തരവാദിത്വമുണ്ടെന്നാണ് നാട്ടുകൂട്ടത്തിന്‍റെ തീരുമാനം.
ഇതിന്‍റെ ഭാഗമായി ആദിലിന്‍റെ 12 കാരിയായ മകളെ നഷ്ടപരിഹാരമായി ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന് വിവാഹം ചെയ്ത് നല്‍കണം എന്നായിരുന്നു വിധി. ഇത്തരം നാട്ടുകൂട്ടങ്ങള്‍ നിയമപരമായ പരിരക്ഷയുണ്ടെങ്കിലും തര്‍ക്കപരിഹാരത്തിന് സ്ത്രീകളെയും കുട്ടികളെയും ഉപയോഗിക്കുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. കുടുംബത്തിന്റെ മാനം സംരക്ഷിക്കുന്നതിനാണ് നാട്ടുകൂട്ടം പൊതുവെ കഠിനമായ ശിക്ഷകൾ ചുമത്തുന്നത്.