ശ്രേഷ്ഠ കാതോലിക്കാ പദവിയിലേക്കുള്ള ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ സ്ഥാനാരോഹണം ആത്മീയമായി വലിയ സന്തോഷം നല്‍കുന്നുവെന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ. മനോരമ ന്യൂസിലൂടെ സന്തോഷം പങ്കുവയ്ക്കുന്നുവെന്നും പാത്രിയര്‍ക്കീസ് ബാവാ ലബനനിലെ ബെയ്റൂട്ടില്‍ പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനാസഹായം അഭ്യര്‍ഥിക്കുന്നുവെന്നും പുതിയ നിയോഗം ദൈവാനുഗ്രഹത്തിനും ജനതയുടെ നന്മയ്ക്കും വേണ്ടിയാവട്ടെയെന്നും ബാവാ ആശംസിച്ചു.