കെ.ടി. ജലീലിനോട് ക്ഷുഭിതനായി സ്പീക്കര്‍. കെ.ടി.ജലീല്‍ നിയമസഭയില്‍ കാണിക്കുന്നത് ധിക്കാരമാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും ജലീല്‍ പ്രസംഗം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് ജലീലിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതിനെ ചോദ്യംചെയ്തതോടെ സ്പീക്കര്‍ ക്ഷുഭിതനാവുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ സമയക്രമം പാലിച്ചു. എന്നാല്‍, ജലീല്‍ ഈ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു.