പതിനാറ് വര്‍ഷമായി ശവപ്പെട്ടിയില്‍ അന്തിയുറങ്ങുന്ന ഒരു മനുഷ്യന്‍. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നുവെങ്കിലും കേട്ടത് സത്യം തന്നെയാണ്.ടാന്‍സാനിയയിലെ ദാറുല്‍ സലാമിലെ അറിയപ്പെടുന്ന ബിസിനസുകരനാണ് ഹമീസി.സ്വന്തമായുള്ളത് കോടിക്കണക്കിന് രൂപയുടെ ആസ്തി. വീടുകള്‍, കെട്ടിടങ്ങള്‍.. സര്‍വ ആധുനിക സൗകര്യങ്ങള്‍.. ക്ഷേ എന്നും ആയാളില്‍ ഒരു നിഗൂഡത ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
ഒടുവില്‍ അടുത്ത സുഹൃത്തുക്കള്‍ ആ സത്യം മനസിലാക്കി. കൊട്ടാര സമാനമായ ആ വലിയ വീട്ടില്‍ ഹമീസി ഉറങ്ങുന്നത് ഒരു ശവപ്പെട്ടിയ്ക്കുള്ളിലാണ്..ഒന്നും രണ്ടും വര്‍ഷമല്ല..കഴിഞ്ഞ 16 വര്‍ഷമായി അയാള്‍ ഉറങ്ങുന്നത് ആ ശവപ്പെട്ടിക്കുള്ളിലാണ്.. ഈ വിചിത്രമായ സ്വഭാവം തിരിച്ചറിഞ്ഞ കൂട്ടുകാര്‍ പലരും അയാളെ ശാസിച്ചു. പരിഹസിച്ചു .പുച്ഛിച്ചു. പക്ഷേ അയാള്‍ തന്‍റെ രീതികള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു... ഒടുവില്‍ അയാളൊരു ദുര്‍ മന്ത്രവാദിയാണെന്ന് പറഞ്ഞ് കൂട്ടുകാരെല്ലാം ആയാളെ കയ്യൊഴിഞ്ഞു..അപ്പോഴും അയാള്‍ തന്‍റെ ശവപ്പെട്ടി ഉറക്കം തുടര്‍ന്നു.
തന്‍റെ കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്നും തനിക്ക് ചില പ്രത്യേക കഴിവുകള്‍ കിട്ടിയിട്ടുണ്ട് എന്നാണ് ഹമീസിയുടെ വാദം,സദാ സമയവും അയാളുടെ കൈവശം ഒരു പ്രത്യേക തരം ഊന്നുവടിയുണ്ടാകും.. അത് തനിക്ക് പാരമ്പര്യമായി കൈമാറികിട്ടിയതാണെന്നാണ് അദ്ദേഹം പറയുന്നത്. രാത്രി ഉറങ്ങുമ്പോള്‍ ശവപ്പെട്ടിക്കരികില്‍ ഈ ഊന്നുവടിയും ചാരിവയ്ക്കും.
ബെഡ് റൂമില്‍ കട്ടിലിനു മുകളിലായി കിടക്കയ്ക്ക് മുകളിലാണ് പ്രത്യേകം രൂകല്‍പന ചെയ്ത ശവപ്പെട്ടി സ്ഥാപിച്ചിരിക്കുന്നത്. ശവപ്പെട്ടിയുടെ അടപ്പിനെ രണ്ടായി വിഭജിച്ചിരിക്കുന്നു..ശവപ്പെട്ടിയില്‍ കയറി കിടന്നാല്‍ മുകളിലുള്ള അടപ്പ് തുറന്നാല്‍ പാതി ശരീരം പെട്ടിക്കുള്ളിലായിക്കൊണ്ട് തന്നെ പുറത്തേക്ക് നോക്കാനും ചാരി ഇരിക്കാനുമെല്ലാം സാധിക്കും..വെറും ഉറക്കം മാത്രമല്ല..ഉറങ്ങുന്നതിന് മുന്‍പ് ടി.വി കാണുന്നതും ചായ കുടിക്കുന്നതുമെല്ലാം ഈ ശവപ്പെട്ടിയില്‍ കിടന്ന്കൊണ്ട് തന്നെ.
എന്ത് കൊണ്ടാണ് ഇത്തരമൊരു ശീലം എന്ന് ചോദിക്കുമ്പോള്‍ ഹമീസിയുടെ മറുപടി വിചിത്രമായ മറുപടി ഇങ്ങനെയാണ്. ശവപ്പെട്ടിയില്‍ ഉറങ്ങി എണീക്കുമ്പോള്‍ ഓരോ ദിവസവും പുതിയ തുടക്കം പോലെ തോന്നും.കൂടുതല്‍ സുരക്ഷിതത്വം തോന്നും. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും മോചിതനായപ്പോലെ തോന്നും.മരിച്ചവരാണല്ലോ ശവപ്പെട്ടിയില്‍ കിടക്കുന്നത്.മരിച്ചവരെ ആരും ഉപദ്രവിക്കാറില്ലല്ലോ..അത് കൊണ്ട് തന്നെ ഒരു ആരില്‍ നിന്നും ഒരു ഉപദ്രവും ഏല്‍ക്കില്ല എന്ന വിശ്വാസമാണ് തന്നെ ഇതിന് പ്രേരിപ്പിക്കുന്നത്. ശവപ്പെട്ടിയില്‍ കിടക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത പലതും തനിക്ക് കാണാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും താനൊരു ദുര്‍മന്ത്രവാദിയല്ല. ജീവിതത്തില്‍ നല്ലത് സംഭവിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ഇങ്ങനെ ചെയ്യുന്നത്. ഹമീസി പറയുന്നു.
ഈ വിചിത്രമായ രീതി കാരണം ആരും അയാളുടെ വീട്ടിലേക്ക് അടുക്കാറില്ല. വര്‍ഷങ്ങളോളം വീട്ടുജോലിക്കാരിയും ഹമീസിയും മാത്രമായിരുന്നു താമസം.എന്നാല്‍ അടുത്തിടെ അയാള്‍ ലാറ്റിഫയ എന്ന യുവതിയെ വിവാഹം ചെയ്തു. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ജീവിക്കുന്നവരോട് കടുത്ത ആരാധനയുള്ള ലാറ്റിഫയ ഹമീസിയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു.ആദ്യമൊക്കെ ശവപ്പെട്ടിയിലെ ഉറക്കത്തെ ഭയത്തോടെ കണ്ടിരുന്ന ഭാര്യക്ക് ഇപ്പാള്‍ ഹമീസിയുടെ ഇഷ്ടങ്ങളെല്ലാം സുപരിചിതമാണ്. ഭര്‍ത്താവിനൊപ്പം ശവപ്പെട്ടിയില്‍ തന്നെയാണ് ഇപ്പോള്‍ അവരും അന്തിയുറങ്ങുന്നത്.
ഹമീസിയുടെ ജീവിതകഥയറിമ്പോള്‍ ഇതെല്ലാം എന്തൊരു ജീവിതമാണ് ഹെ എന്ന് നമുക്ക് പുച്ഛം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ മറ്റുള്ളവരുടെ തിരഞ്ഞെടുപ്പുകളെ അത് ആര്‍ക്കും ദോഷം വരുത്താത്തിടത്തോളം എന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്നാണ് ഹമീസിയുടെ ചോദ്യം. താന്‍ നിരവധി പേരെ സഹായിക്കുന്നുണ്ട്..തനിക്ക് പണവും പ്രശസ്തിയും ഉണ്ട്..തന്‍റെ ജീവിതരീതിയെ നോക്കി മാത്രം തന്നെ വിലയിരുത്തുന്നത് ശരിയല്ല എന്നും ഹമീസി പറയുന്നു.