യുഎഇയുടെ ബഹിരാകാശ ശാസ്ത്രജ്ഞൻ സുൽത്താൻ അൽ നെയാദിയുടെ രാജ്യത്തേക്കുള്ള മടങ്ങി വരവ് ആഘോഷിച്ച് സ്കൂൾ വിദ്യാർത്ഥികൾ. 

യുഎഇയിലെ ദുബായ് ഇന്റർനാഷണൽ അക്കാദമി വിദ്യാർത്ഥികൾ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. ബഹിരാകാശ യാത്രികരുടെ വസ്ത്രമണിഞ്ഞും, യുഎഇയുടെ പതാകയേന്തിയുമായിരുന്നു കുട്ടികൾ ചടങ്ങിൽ പങ്കെടുത്തത്. ബഹിരാകാശ യാത്രികരാകാനുള്ള സ്വപ്നവും കുട്ടികൾ പങ്കുവെച്ചു. മൂന്നാം തരം വിദ്യാർത്ഥികളായ ഷാനിയ, ശിവാൻശി, സോയി എന്നിവരാണ് ഭാവി ബഹിരാകാശ യാത്രികരെന്നെഴുതിയ സ്പേസ് സ്യൂട്ട് ധരിച്ചെത്തിയത്.

School students celebrated Al Neyadi return