TOPICS COVERED

അബുദാബിയിൽ മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാർ (38) എന്നിവരാണ് മരിച്ച മലയാളികൾ. അൽറീം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു അപകടം. 

Read Also: അബുദാബിയിൽ വിഷവാതകം ശ്വസിച്ച് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് കാലുതെറ്റി ടാങ്കിലേക്ക് വീഴുകയായിരുന്നു. അജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തിൽപെട്ടത്. മൂന്നുപേരുടെയും മൃതദേഹങ്ങൾ അബുദാബിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. 

മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്ര കുറുപ്പിന്‍റെയും ശ്യാമളയുടെയും മകനാണ് അജിത്. ഭാര്യ: അശ്വതി നായർ. മകൻ: അശ്വത്. ചീരത്ത് പള്ളിയാലിൽ ഉണ്ണികൃഷ്ണന്‍റെയും ശാന്തകുമാരിയും മകനാണ് രാജ്കുമാര്‍. ഭാര്യ: രേവതി. 2 മക്കളുണ്ട്.

ENGLISH SUMMARY:

3, including two Malayalis, die in Abu Dhabi while cleaning sewage tank