vehicles-sezided

ഗുരുതരമായ ഗതാഗതനിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ദുബായ് പൊലീസ് പിടിച്ചെടുത്തത് 36 വാഹനങ്ങൾ. ജീവന് ഭീഷണിയാകുംവിധം അപകടകരമായി വാഹനമോടിക്കുക, ഗതാഗതം തടസപ്പെടുത്തുക, അനധികൃതമായി വാഹനത്തിന് രൂപമാറ്റം വരുത്തുക, അവ്യക്തമായ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുക, തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. 

 

പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുകിട്ടുന്നതിന് 50000 ദിർഹം വരെ പിഴ അടയ്ക്കേണ്ടിവരും. ജീവന് ഭീഷണിയാകുംവിധം അശ്രദ്ധമായി വാഹനമോടിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും  കനത്തപിഴ ചുമത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. നിയമലംഘനംശ്രദ്ധയിൽപെട്ടാൽ പൊലീസ് ഐ സേവനം വഴിയോ 901 നമ്പറിൽ വിളിച്ചോ അറിയിക്കണമെന്ന് പൊലീസ്  പൊതുജനങ്ങളോട് അഭ്യർഥിച്ചു.

 

serious violation of law; Police seized 36 vehicles in Dubai

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.