boy-escaped

TOPICS COVERED

അദ്ഭുതം എന്ന വാക്ക് പോരാതെ വരും ആറുവയസുകാരന്റെ ജീവന്‍ തിരിച്ചുകിട്ടിയ ഈ അപകടം  വിവരിക്കാന്‍. കളിച്ചുകൊണ്ടിരിക്കെയാണ് ആറുവയസുകാരന് അപകടം സംഭവിച്ചത്. ആയുസിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ് ആ കുഞ്ഞുജീവന്‍ തിരിച്ചുകിട്ടിയത്. എങ്കിലും അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണുന്നവര്‍ക്കാര്‍ക്കും വിശ്വസിക്കാനാവില്ല അവന്റെ അതിജീവനം. 

മുംബൈയിലാണ് സംഭവം. ആറുവയസുകാരന്‍ നടന്നു കാറിനു മുന്‍വശത്തേക്ക് എത്തിയ ശേഷം അവിടെയിരുന്ന് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിലുള്ളവരാരും കുട്ടി നടന്നുവരുന്നതോ ഇരിക്കുന്നതോ ശ്രദ്ധിച്ചില്ലെന്നാണ് സൂചന. നിര്‍ത്തിയിട്ട കാര്‍ മുന്‍പോട്ടെടുത്തത് കുട്ടിയുടെ മുകളിലൂടെയാണ്. കാറിടിച്ചപ്പോള്‍ കുട്ടി കാറിനടിയില്‍പ്പെട്ടു. കാര്‍ കുട്ടിയുടെ കാലിലൂടെ കയറിയെന്ന് ദൃശ്യങ്ങളില്‍ കാണാം. കാര്‍ പോയ ശേഷം കരഞ്ഞുനിലവിളിച്ചുകൊണ്ടാണ് കുട്ടി എഴുന്നേറ്റത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് പരിസരത്തുള്ള മറ്റ് കുട്ടികളും അടുത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടുന്നതാണ് ദൃശ്യങ്ങളില്‍. ഭാഗ്യം എന്നൊന്നും പറഞ്ഞാല്‍ മതിയാകില്ല ഈ ആറുവയസുകാരന്റെ അദ്ഭുതരക്ഷയെക്കുറിച്ചു വിവരിക്കാന്‍. വിഡിയോ കണ്ടവരെല്ലാം തലയില്‍ കൈവച്ചു കാണും. ഹൃദയം അല്‍പസമയത്തേക്ക് നിശ്ചലമാകുന്നപോലെ തോന്നുന്നൊരു അപകടമാണ് മുംബൈയിലുണ്ടായത്.

കുട്ടി പരുക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.  ആശുപത്രിയില്‍ നിന്നുള്ള ചില ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും ആയുസ് ബാക്കിയുണ്ടെങ്കില്‍ രക്ഷ ഏതുവഴിയും സംഭവിക്കുമെന്നാണ് വിഡിയോ കണ്ട് അമ്പരന്ന സോഷ്യല്‍മീഡിയയും പറയുന്നത്. 

A 6-year-old escaped with injuries after a car accident:

A 6-year-old escaped with injuries after a car ran him over in Vasai near Mumbai and drove away