ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രഗ്നൻസി ബൈബിളെന്ന സ്വന്തം പുസ്തകം പരിചയപ്പെടുത്തി ബോളിവുഡ് നടി കരീന കപ്പൂർ. മാതൃത്വത്തിലേക്കുള്ള യാത്രയെക്കുറിച്ചാണ് പുസ്തകം പറയുന്നത്. ഇന്ത്യൻ സിനിമ കരുത്തിൽ നിന്നും കൂടുതൽ കരുത്തിലേക്ക് വളരുകയാണ്. സ്വപ്നവേഷത്തിനപ്പുറം എക്കാലവും സിനിമയിൽ അഭിനയിക്കാൻ കഴിയണമെന്നാണ് സ്വപ്നമെന്നും കരീന കൂട്ടിച്ചേർത്തു.
ഗർഭാവസ്ഥയെ ആഘോഷമാക്കി, ജോലിയിലും പൊതുയിടങ്ങളിലും സജീവമായി പുതിയ മാതൃക തീർത്ത നടിയാണ് കരീന കപ്പൂർ. അക്കാലത്തെ ശാരീരികമാനസിക അവസ്ഥകളെക്കുറിച്ചാണ് പ്രെഗ്നൻസി ബൈബിളെന്ന പുസ്തകം പറയുന്നത്. അഭിനയം ഏറെ പ്രിയപ്പെട്ടതാകുമ്പോൾ ഒരു കഥാപാത്രവും വെല്ലുവിളിയല്ല. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ നടിമാരും വേറിട്ട് ചിന്തിച്ചുതുടങ്ങി. നല്ല കഥകൾ പറയാനാണ് സിനിമകളിലൂടെ എല്ലാവരും ശ്രമിക്കുന്നത്. കപ്പൂർ കുടുംബത്തിന്റെ ഭാഗമായത് അഭിമാനത്തിനൊപ്പം വേറിട്ടൊരു സമ്മർദവും നൽകുന്നുണ്ട് . ജീവിതത്തിൽ എത്തിനിൽക്കുന്നിടത്ത് ഏറെ സന്തുഷ്ടയാണെന്നും പറഞ്ഞു കൊണ്ടാണ് കരീന പുസ്തകോൽസവത്തിൽ നിന്ന് മടങ്ങിയത്.
Actress Kareena Kapoor introduced her own book called Pregnancy Bible