വിവിധ നോട്ടുകള്‍ പിന്‍വലിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍. തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 360 ദിവസത്തിനകം പ്രാബല്യത്തില്‍ വരും. എന്നാൽ അസാധുവായ നോട്ടുകള്‍ മാറ്റുന്നതിന് സമയം അനുവദിക്കും. മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകുമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു.
അസാധുവാക്കിയ നോട്ടുകള്‍ ഇവയാണ്. 1995 നവംബറില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 20 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2005ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2010ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ 20 റിയാല്‍ നോട്ട്, 2012ല്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 20215ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2019ല്‍ പ്രത്യേക സ്മരണാര്‍ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്.