sharjah-cow

പൂർണമായും ജൈവ പാൽ ഉൽപ്പാദിപ്പിക്കുന്ന യുഎഇയിലെ ആദ്യ ഡയറി ഫാം ഷാർജ മലീഹയിൽ ഒരുങ്ങുന്നു. ഷാർജ എമിറേറ്റിന്റെ ഏറ്റവും പുതിയതും വേറിട്ടതുമായ ഭക്ഷ്യ സുരക്ഷാ പദ്ധതിയാണിത്. മലീഹ ഡയറി ഫാമിലേക്കുള്ള ആദ്യ ബാച്ച് ഡാനിഷ് പശുക്കൾ കഴിഞ്ഞദിവസം ഷാർജയിലെത്തി. ജൂൺ മുതൽ ഫാമിൽ പാൽ ഉത്പാദനം തുടങ്ങും.

sharjah-cow-airport

 

രാജ്യത്തെ തനത് പദ്ധതികളിലൊന്നാണ് മലീഹ ഡയറി ഫാമെന്ന് ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ എസ്റ്റാബ്ലിഷ്‌മെൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. എന്‍ജിനീയര്‍ ഖലീഫ മുസാബെ അഹമ്മദ് അൽതെനെജി പറഞ്ഞു. എ2എ2 പ്രോട്ടീന്‍ അടങ്ങിയ വഹിക്കുന്ന ആയിരം അഷർ പശുക്കളെയാണ് ആദ്യഘട്ടത്തിൽ ഡെന്മാർക്കിൽ നിന്ന് എത്തിച്ചത്. രാജ്യാന്തര ഗുണനിലവാരം മുൻനിർത്തിയാണ് പശുക്കളെ തിരഞ്ഞെടുത്തത്. ഫാമിൽ നിന്നുള്ള പാൽ പോഷകമൂല്യത്തിൽ കുറവും വരുത്താതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും ഡോ. ഖലീഫ അറിയിച്ചു.

 

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മാലിന്യം സംസ്കരിച്ച് മികച്ച ജൈവ വളം ഉൽപാദിപ്പിക്കും. ഷാർജ ഗോതമ്പ് ഫാമിൽ ഈ വളം ഉപയോഗിക്കുമെന്നും ഇതുവഴി പശുക്കൾക്ക് ജൈവ കാലിത്തീറ്റ ലഭ്യമാക്കുമെന്നും ഡോ.ഖലീഫ വ്യക്തമാക്കി.

First batch of cows arrive in Sharjah to boost organic milk production