saudi-rain

ഗതാഗത നിയമ ലംഘനത്തിന് പിഴകൾ അടക്കാനുള്ളവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദ്ദേശപ്രകാരമാണ് ഇത്. ഈ വർഷം ഏപ്രിൽ 18ന് മുൻപുള്ള പിഴകൾക്കാണ് ഇളവ് ലഭിക്കുക. ധനകാര്യ മന്ത്രാലയവും സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയും ചേർന്ന് പദ്ധതി ഏകോപിപ്പിക്കും.

 

ആറ് മാസങ്ങൾക്കുള്ളിൽ തന്നെ ഉപയോക്താവ് തന്റെ മേലുള്ള  പിഴകൾ അടച്ചു തീർക്കണം. ഓരോ പിഴകളും വെവ്വേറെയായോ അല്ലെങ്കിൽ ഒന്നിച്ചോ അടക്കാം. അതേ സമയം പൊതു സുരക്ഷയെ ബാധിക്കുന്ന പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. ഏപ്രിൽ പതിനെട്ടിന് ശേഷം വരുത്തുന്ന നിയമലംഘങ്ങളുടെ പിഴകൾക്ക് 25 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് 45 ദിവസത്തിനകം പിഴ അടയ്ക്കുകയാണെങ്കിൽ മാത്രമാണ് ഇളവ്

 

Saudi Arabia: 50% discount on traffic fines announced ahead of Eid Al Fitr