sharjah-fire

TAGS

ഷാർജയിലെ ബഹുനില കെട്ടിടത്തിൽ അഗ്നിബാധ. രക്ഷപ്പെടാനായി താഴേയ്ക്ക് ചാടിയ ആഫ്രിക്കക്കാരൻ മരിച്ചു. അൽ നഹ്ദയിലെ 38 നിലകളുള്ള റസിഡൻഷ്യൽ ടവറിലാണ് ഇന്നലെ രാത്രി തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും പൊലീസും ഉടൻ സ്ഥലത്തെത്തി  കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോമറുകളിൽ നിന്നാണ് തീ ആരംഭിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. താമസക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റി.

 

മരിച്ച ആഫ്രിക്കാരന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കെട്ടിടത്തിൽ താമസിക്കുന്ന ഭൂരിഭാഗവും ആഫ്രിക്കക്കാരും ജിസിസി പൗരന്മാരുമാണ്. താമസക്കാരിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുമുണ്ട്. 

 

കെട്ടിടത്തിന്റെ ബി ബ്ലോക്കിലാണ് തീപിടിച്ചത്.  33 നിലകളിൽ താഴത്തെ 5 നിലകൾ പാർക്കിങ്ങിനായാണ് ഉപയോഗിക്കുന്നത്. റെക്കോർഡ് സമയത്തിനുള്ളിൽ താമസക്കാരെ ഒഴിപ്പിക്കാനായതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനായെന്ന് അറിയിച്ചു. താമസക്കാരിൽ ചിലർക്ക് പുക ശ്വസിച്ച് ശ്വാസംമുട്ടലനുഭവപ്പെട്ടിരുന്നു.

 

Sharjah: Man jumps to death to flee fire that hit residential tower