five-deaths-reported-in-sharjah-tower-fire

ഷാർജ അൽ നഹ്ദയിലുണ്ടായ തീപിടിത്തത്തിൽ ശ്വാസംമുട്ടി അഞ്ചുപേർ മരിച്ചതായി പൊലീസ്. 44 പേർക്ക് പരുക്കേറ്റു. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരുക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിൽയിലാണ്.  39 നിലകളുള്ള കെട്ടിടത്തിൽ വ്യാഴാഴ്ച്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. അതിനിടെ രക്ഷപ്പെടാൻ താഴേയ്ക്ക് ചാടിയ ആഫ്രിക്കക്കാരൻ തൽക്ഷണം മരിച്ചിരുന്നു. 18 കുട്ടികൾ ഉൾപ്പെടെ 156 താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിൽ താമസിക്കുന്ന ഭൂരിഭാഗവും ആഫ്രിക്കക്കാരും ജിസിസി പൗരന്മാരുമാണ്. താമസക്കാരിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുമുണ്ട്. കെട്ടിടത്തിന്റെ ബി ബ്ലോക്കിലാണ് തീപിടിച്ചത്.

 

രാത്രി 10.50നായിരുന്നു പൊലീസ് ഒാപറേഷൻ റൂമിൽ ആദ്യം അഗ്നിബാധയുടെ വിവരമെത്തുന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകളിൽ നിന്നാണ് തീ ആരംഭിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഗ്നിബാധയുണ്ടായ ഉടൻ തന്നെ താമസക്കാരിൽ പലരും പുറത്തേയ്ക്ക് രക്ഷപ്പെട്ടു. ആഫ്രിക്കക്കാരും ജിസിസി പൗരന്മാരുമാണ് ഇൗ കെട്ടിടത്തിലെ താമസക്കാരിൽ ‌ഭൂരിഭാഗം പേരും. മലയാളികളടക്കമുള്ള ഇന്ത്യക്കാരുമുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ താമസക്കാരെ ഒഴിപ്പിച്ചത് കൂടുതൽ അപകടം ഒഴിവാക്കാൻ വഴിയൊരുക്കി. കെട്ടിടത്തിൻ്റെ 33 നിലകളിലാണ് ആളുകൾ താമസിക്കുന്നത്. താഴത്തെ 5 നിലകൾ പാർക്കിങ് ഏരിയ. കെട്ടിടത്തിലെ ഒാരോ നിലയിലും എട്ട് ഫ്ലാറ്റുകൾ വീതമാണുള്ളത്. എ,ബി,സി എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളുള്ള കെട്ടിടത്തിലെ ബി–യിലായിരുന്നു അഗ്നിബാധ.  

 

മൃതദേഹങ്ങൾ പിന്നീട് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വലിയൊരു ശതമാനം മലയാളികൾ താമസിക്കുന്ന, കെട്ടിടങ്ങൾ നിങ്ങിനിറഞ്ഞ റസിഡൻഷ്യൽ ഏരിയയാണ് അൽ നഹ്ദ. എന്നാൽ, അഗ്നിബാധയുള്ള കെട്ടിടത്തിൽ ഇന്ത്യക്കാർ കുറവാണ്. ഇവരാരും അപകടത്തിൽപ്പെട്ടിട്ടില്ലെന്നാണ് വിവരം.

 

Five deaths reported in Sharjah tower fire