sharjah

TOPICS COVERED

ചെറിയ വാഹനാപകടങ്ങൾ ഉണ്ടായാൽ വിളിച്ച് അറിയിക്കേണ്ട നമ്പറിൽ മാറ്റം വരുത്തി ഷാർജ എമിറേറ്റ്. 80092 എന്നതാണ് പുതിയ നമ്പർ. ദിവസവും 24 മണിക്കൂറും സേവനം ലഭിക്കും. ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നമ്പർ പുറത്തിറക്കിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു.

ഷാർജ പൊലീസുമായി സഹകരിച്ച് റാഫിദ് ഓട്ടോമോട്ടീവ് സൊല്യൂഷൻസ് സേവനത്തിനു മേൽനോട്ടം വഹിക്കും. റാഫിദ് ആപ്പിലും സേവനം ലഭ്യമാണ്.  ചെറിയ അപകടങ്ങളിൽ വാഹനങ്ങളും അപകടസ്ഥലവും പരിശോധിച്ച് റാഫിദ് തുടർ നടപടി സ്വീകരിക്കും.  ഫോണിലൂടെ വേണ്ട നിർദേശങ്ങൾ നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ വേഗത്തിലാക്കും.  

 

ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങിയവർക്ക് ഇന്ധനവുമായി റാഫിദ് എത്തും. ടയറും ബാറ്ററിയും പണിമുടക്കിയാൽ അവ മാറ്റിസ്ഥാപിക്കാനും റാഫിദിന്റെ സഹായം ലഭിക്കും. 

ENGLISH SUMMARY:

Rafid App To Rescue From Minor Road Accidents In Sharjah