യുഎഇയിലെ പെട്രോൾ പമ്പുകളിൽ എത്തിയാൽ ഇനി ഇന്ധനം അടിച്ചു തരിക റോബോട്ട് കൈകളാകും. പരീക്ഷണാടിസ്ഥാനത്തിൽ അബുദാബിയിലെ അഡ്നോക് പമ്പിലാണ് വേറിട്ട റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്.

യുഎഇയിലുടനീളമുള്ള പെട്രോൾ പമ്പുകളിലേക്ക് കയറുന്ന വാഹനങ്ങൾക്ക് ഇന്ധനമടിച്ച് കൊടുന്നത് ഇനിയങ്ങോട്ട് ചിലപ്പോൾ ഈ കൈകളായിരിക്കും. നിലവിൽ അബുദാബി ദേശീയ ഓയിൽ കമ്പനിയായ അഡ്നോക്കിന്റെ അൽ റീം ഐലന്റിലെ പെട്രോൾ സ്റ്റേഷനിൽ മാത്രമാണ് ഈ റോബോട്ടിക് കൈയുടെ സേവനമുള്ളത്.  നിർമിത ബുദ്ധിയുടെ സഹായത്തോടെ സെൻസറും ക്യാമറകളും ഉപയോഗിച്ചാണ് പ്രവർത്തനം. 

ഇന്ധന ടാങ്കിന്റെ കാപ്പ് തുറന്ന് ഇന്ധന ട്യൂബിന്റെ നോസിൽ കൃത്യമായി അകത്തേക്കിട്ട് ഇങ്ങനെ വൃത്തിയായി ഇന്ധനം നിറയ്ക്കും. അതിവേഗമാണ് ഇതെല്ലാം ചെയ്യുന്നത്. എന്നാൽ ഒരു തുള്ളി ഇന്ധനം പോലും പാഴാക്കില്ല. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദമാണ് സംവിധാനം. 

അൽ റീം ഐലന്റിലെ പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരുടെ ജോലി ഭാരവും ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം ഒരുപോലെ കുറയ്ക്കാൻ റോബോട്ടിക്  കൈകൾക്ക് കഴിയുന്നുണ്ടെന്ന് അഡ്നോക് വ്യക്തമാക്കി.

ENGLISH SUMMARY:

Robots at the gas station? The UAE launches an AI-powered fueling arm