pma-salam

പി.എം.എ സലാം (ഫയല്‍ ചിത്രം)

TOPICS COVERED

കുവൈത്ത് കെ.എം.സി.സി യോഗത്തില്‍  സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ  സലാമിന് നേരെ കയ്യേറ്റശ്രമം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുവൈറ്റിലെത്തിയ പിഎംഎ സലാം യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയാണ് സംഘർഷം  തുടക്കങ്ങിയത് .  

സെക്രട്ടറിമാരായ ആബിദ്കു ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവർക്ക് നേരെയും  കയ്യേറ്റമുണ്ടായി . തുടർന്ന് യോഗം പിരിച്ചു വിട്ട് നേതാക്കൾ പുറത്തേക്ക് പോവുകയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഉള്ളപ്പെടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ അച്ചടക്ക നടപടിക്ക് മുസ്ലിം ലീഗ് നേതൃത്വത്തോട് ശുപാർശ ചെയ്യുമെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് നാസർ മഷൂർ തങ്ങൾ പറഞ്ഞു. എന്നാൽ കയ്യേറ്റ ശ്രമം ഉണ്ടായിട്ടില്ലെന്നും ജനാധിപത്യ രീതിയിൽ ജില്ലാ കമ്മറ്റികൾ രൂപീകരിക്കണമെന്ന ആവശ്യം നേതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കെഎംസിസി ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണോത്തും പറഞ്ഞു. 

മാസങ്ങള്‍ക്ക് മുമ്പേ കുവൈത്ത്  കെ.എം.സി.സിയുടെ ചുമതലയുള്ള മുലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി പ്രശ്ന പരിഹാരത്തിനായി  കുവൈത്തിലെത്തിയിരുന്നുവെങ്കിലും, പ്രശ്നങ്ങൾക്ക് പരിഹാരമായിരുന്നില്ല. കഴിഞ്ഞ റമദാനിൽ സംസ്ഥാന കമ്മിറ്റി നടത്തിയ  ഇഫ്താര്‍ സംഗമത്തിലും പരസ്യമായ വാക്ക് തര്‍ക്കവും, പിന്നീട് കെഎംസിസി ഓഫീസിൽ ചിലർ അതിക്രമിച്ച് കടന്നു കയ്യേറ്റം നടത്തിയതായും പരാതി ഉയരുകയും ചെയ്തിരുന്നു.

ENGLISH SUMMARY: